ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരായിരിക്കാം നമ്മളില്‍ പലരും. പക്ഷേ ആ കുര്‍ബാന എത്രത്തോളം നമുക്ക് അനുഭവവേദ്യമാകുന്നുണ്ട്?ഫലദായകമാകുന്നുണ്ട്?
വിശുദ്ധ കുര്‍ബാന ഫലദായകവും അനുഭവവേദ്യവുമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുണ്ട് നിശ്ശബ്ദതയ്ക്ക്. ഒരുക്കത്തോടെ, തയ്യാറെടുപ്പോടെ, പ്രാര്‍ത്ഥനയോടെ ദിവ്യബലിയില്‍ സംബന്ധിക്കുക.
ദൈവവുമായി കണ്ടുമുട്ടുന്ന നിമിഷമാണ് ദിവ്യബലിയെന്ന് വിശ്വസിക്കുക. അതിന്റെ അത്ഭുതങ്ങളെ ധ്യാനിക്കുക. ദൈവവുമായുള്ള കൂടിക്കാഴ്ചയാണ് വിശുദ്ധ കുര്‍ബാനയെന്ന തിരിച്ചറിവ് നമുക്ക് കുര്‍ബാനയെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരണയും ശക്തിയും നല്കും.
അതാതുകാലത്തെ ആരാധനക്രമത്തെക്കുറിച്ചുളള ശരിയായ അറിവും വിശുദ്ധ കുര്‍ബാനയെ സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.