നോമ്പുകാലങ്ങളില്‍ നാം സ്ഥിരമായി കുമ്പസാരം നടത്താറുണ്ട്. മുമ്പൊരിക്കല്‍പോലും കുമ്പസാരിക്കാത്തവരും നോമ്പുകാലത്ത് കുമ്പസാരിക്കും.
നമ്മുടെ കുമ്പസാരങ്ങള്‍ക്കുളള ഒരു പ്രത്യേകതകൂടി ഇവിടെ പരിശോധിക്കേണ്ടതുണ്ട്. പലപ്പോഴും നാം ഒരേ പാപം തന്നെയായിരിക്കും സ്ഥിരമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എത്ര പ്രായം ചെന്നിട്ടും ചെറുപ്പകാലത്തെ കുരുത്തക്കേടുകള്‍ കുമ്പസാരക്കൂടുകളില്‍ ആവര്‍ത്തിക്കുന്നവരുണ്ട്. കാലം കടന്നുപോയിട്ടും പുതിയ പാപമൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ് അവര്‍.
പല കുമ്പസാരങ്ങളുടെയും പിന്നിലുള്ളത് പാപത്തില്‍ നിന്നുള്ള മോചനം നേടലാണ്. കുറ്റബോധത്തില്‍ നിന്നുളള രക്ഷപ്പെടലാണ്. ആശ്വാസം തേടലാണ്. ഇത് തെറ്റാണെന്ന് പറയാനാവില്ല. പക്ഷേ ആരും ദൈവത്തിന്റെ കൃപ ചോദിക്കുന്നില്ല. ദൈവത്തിന്റെ കൃപയുണ്ടെങ്കില്‍ മാത്രമേ നമുക്ക് വീണ്ടും പാപം ചെയ്യാതിരിക്കാന്‍ കഴിയൂ.
കുമ്പസാരത്തില്‍ നമുക്കുണ്ടാവേണ്ടത് മാറ്റമാണ് ചിന്തയില്‍ മാറ്റമുണ്ടാവണം. നാം പുതിയ ആളാകണം, നാം പാപിയാണെന്നും പാപം ചെയ്തുവെന്നും കുമ്പസാരിക്കുമ്പോള്‍ ബോധ്യമുണ്ടായിരിക്കണം. സ്വന്തം തെറ്റുകള്‍ സമ്മതിക്കുക. പശ്ചാത്താപമാണ് നമുക്കുണ്ടാവേണ്ടത്. പഴയപാപം ആവര്‍ത്തിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പുതിയപാപങ്ങളിലേക്ക് വ ഴുതിവീഴില്ലെന്ന ദൃഢപ്രതിജ്ഞയും. ഇതിനാണ് ദൈവകൃപയാചിക്കേണ്ടത്. ദൈവകൃപയില്ലാതെ നമുക്ക് ജീവിക്കാനാവില്ല.
അതുകൊണ്ട് ഓരോ തവണയും കുമ്പസാരക്കൂട് അണയുമ്പോള്‍ ദൈവകൃപ യാചിക്കുക.