ജീവിതത്തില്‍ നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്താണ്. ? അങ്ങനെയൊരു ആലോചന എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? അത് മറ്റൊന്നുമല്ല പിശാചിന്റെ ആക്രമണമാണ്.
ഓരോ പകലും ഓരോ രാത്രിയും എന്തിന് ഓരോ നിമിഷവും പിശാചിന്റെ ആക്രമണസാധ്യത നമ്മുടെ മുമ്പിലുണ്ട്. പിശാച് നമ്മെ ഉപദ്രവിക്കുമെന്നും നമ്മെ നശിപ്പിക്കുമെന്നും തിരുവചനം വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ പത്രോസും പൗലോസും ഇക്കാര്യം തിരുവചനങ്ങളിലൂടെ മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. അലറുന്ന സിംഹത്തെ പോലെ ആരെ ആക്രമിക്കും എന്ന് ആലോചിച്ചു നടക്കുകയാണ് സാത്താന്‍.
ഈ സാത്താനെ നമ്മുടെ ജീവിതപരിസരങ്ങളില്‍ നിന്ന്, ജീവിതത്തില്‍ നിന്ന്, ഇടപെടലുകളില്‍ നിന്ന് ആട്ടിയോടിക്കാന്‍ എന്താണൊരു മാര്‍ഗ്ഗം? അത് മറ്റൊന്നുമല്ല യേശുനാമം ഉരുവിടുക എന്നതാണ്.
യേശുനാമം കേള്‍ക്കുന്നിടത്ത് സാത്താന് നിലനില്പില്ല. യേശുനാമം കേള്‍ക്കുമ്പോള്‍ സാത്താന്‍ ഓടിപ്പോകും. അതുകൊണ്ട് എപ്പോഴും സര്‍വ്വശക്തിയുള്ള യേശുനാമം ഉച്ചരിക്കുക.
യേശുവേ..യേശുവേ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുക. ഉറപ്പ്, സാത്താന്‍ ഓടിപ്പോകും. പരീക്ഷിച്ചുനോക്കിക്കോളൂ..