ലണ്ടന്‍: യുക്രെയ്‌നില്‍ സമാധാനം പുലരാന്‍വേണ്ടി അന്താരാഷ്ട്രതലത്തില്‍ നൊവേന പ്രാര്‍ത്ഥന നടത്തുന്നു. ഫെബ്രുവരി 24 നാണ് നൊവേന ആരംഭിച്ചത്. നൊവേനയ്ക്ക് പുറമെ ബുധനാഴ്ചകളിലും വെളളിയാഴ്ചകളിലും ഉപവാസത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പരിശുദ്ധ അമ്മയോടും മിഖായേല്‍ മാലാഖയോടുമുള്ള പ്രാര്‍ത്ഥനകള്‍ പ്രത്യേകം ചൊല്ലിയും മാധ്യസ്ഥം തേടും.
പാരീസിലെ യുക്രെയ്‌നിയന്‍ കത്തോലിക്കാ സഭാ വൈദികരുടെയും യുക്രെയ്‌നിയന്‍ പ്രീസ്റ്റ് ഓഫ് ദ ബൈസൈന്റയ്ന്‍ റൈറ്റ് ഓഫ് ദ പാരിസിയന്‍ കത്തീഡ്രല്‍ ഓഫ് സെന്റ് വ്‌ളോഡിമര്‍ ദ ഗ്രേറ്റിന്റെയും നേതൃത്വത്തിലാണ് നൊവേന സംഘടിപ്പിക്കുന്നത്. നൊവേനയുടെ ഒമ്പതാം ദിവസം റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കും.
ഇംഗ്ലീഷ്, ഫ്രഞ്ച്്,സ്പാനീഷ്, പോര്‍ച്ചുഗീസ് ഭാഷകളിലാണ് നൊവേന പ്രസിദ്ധീകരിച്ചിരിക്കുന്നത്.