വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം കുടുംബങ്ങള്‍ക്കു വേണ്ടി. കുടുംബങ്ങള്‍ പ്രാര്ത്ഥനയിലും സ്‌നേഹത്തിലും വളര്‍ന്ന് മാനവപുരോഗതിയുടെ വിദ്യാലയങ്ങളാകണമെന്ന് പാപ്പ ട്വിറ്ററിലൂടെ പ്രബോധിപ്പിച്ചു.
ഏതു തരത്തിലുള്ള ലോകമാണ് നാം ഭാവി തലമുറയ്ക്കായി നീക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നത്, പാപ്പ ചോദിച്ചു, അത് കുടുംബങ്ങളുടെ ലോകമായിരിക്കണം. കുടുംബങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഒറ്റയ്ക്കും കൂട്ടമായും പ്രാര്‍ത്ഥിക്കാനുള്ള ഒരു പ്രത്യേക സ്ഥലം കുടുംബത്തില്‍ ഉണ്ടായിരിക്കേണ്ടതാണെന്നും പാപ്പ പറഞ്ഞു.
പ്രാര്‍ത്ഥനയുടെയും സ്‌നേഹത്തിന്റെയും ജീവിതത്തിലൂടെ നമ്മുടെ കുടുംബങ്ങള്‍ മാനവപുരോഗതിയുടെ യഥാര്‍ത്ഥമായ പാഠശാലകളായിത്തീരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.