നാളെയെക്കുറിച്ച് ഒരുപാട് പദ്ധതികളുള്ള വ്യക്തികളാണ് നാം ഓരോരുത്തരും. നാളെ ഞാന്‍ അത് ചെയ്യും, ഇത് ചെയ്യും..അവിടെ പോകും. ഇവിടെ പോകും. സ്വഭാവികമായും അവയൊക്കെ സംഭവിക്കുകയും ചെയ്യും. അങ്ങനെയൊരു ഉറപ്പില്ലെങ്കില്‍ നമുക്ക് ഒരു കാര്യവും പ്ലാന്‍ ചെയ്യാന്‍ കഴിയുകയില്ലായിരുന്നു. എന്നാല്‍ നാളെയെക്കുറിച്ച് നാം അമിതമായി അഹങ്കരിക്കരുത്. അഹങ്കാരത്തോടെയായിരിക്കരുത് നാം അത് പറയുന്നത്. വിശുദ്ധ ഗ്രന്ഥം അതേക്കുറിച്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരു വര്‍ഷം താമസിച്ച് വ്യാപാരം ചെയ്തു ലാഭമുണ്ടാക്കുമെന്ന് പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നുപറയട്ടെ. നാളെത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുളളതായിരിക്കും എന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്‍പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിന് ശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണ് നിങ്ങള്‍( യാക്കോബ് 4:14)
എങ്കില്‍പിന്നെ നാം എങ്ങനെയാണ് പറയേണ്ടത്.? ദൈവവിശ്വാസികളും ദൈവകരുണയില്‍ അഗാധമായവിധത്തില്‍ ആശ്രയിക്കുകയും ചെയ്തിരിക്കുന്നവരായ നാം പറയേണ്ടത് ഇങ്ങനെയായിരിക്കണം.
നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്. കര്‍ത്താവ് മനസ്സാകുന്നുവെങ്കില്‍ ഞങ്ങള്‍ ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങളോ ഇപ്പോള്‍ വ്യര്‍ത്ഥഭാഷണത്താല്‍ ആ്ത്മപ്രശംസ ചെയ്യുന്നു. ഇപ്രകാരമുളള ആത്മപ്രശംസ തിന്മയാണ്(യാക്കോബ് 4:16)
അതെ നാം നമ്മുടെ നാളെകളെ ദൈവത്തിന് സമര്‍പ്പിക്കുക. ദൈവം അനുവദിക്കുമെങ്കില്‍.. അവിടുത്തെ ഹിതമെങ്കില്‍… നമുക്ക് അങ്ങനെ പറയാം..