നന്നേ ചെറുപ്രായത്തില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നകാലത്ത് പഠി്ച്ച കുമ്പസാരത്തിനുള്ള ജപവും മനസ്താപപ്രകരണവുമെല്ലാം മറന്നുപോയതായി പറഞ്ഞ പലരെയും പരിചയമുണ്ട്.
അതുപോലെ നല്ലകുമ്പസാരത്തിന് ഒരുങ്ങേണ്ടതെന്ന് എങ്ങനെയെന്ന ആത്മീയപാഠങ്ങളും. ഇത്തരമൊരു പ്ശ്ചാത്തലത്തില്‍ നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ കുമ്പസാരിക്കാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട, ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുന്നത് വായനക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് കരുതുന്നു.
കുമ്പസാരത്തിന് അണയുന്നതിന് മുമ്പ് സ്വന്തം മനസ്സാക്ഷിയെ അപഗ്രഥന വിധേയമാക്കുക. ചെയ്തപാപങ്ങള്‍..അവയുടെസ്വഭാവം തുടങ്ങിയവയിലൂടെ ആത്മാര്‍ത്ഥമായി കടന്നുപോകുക. നെറ്റിയില്‍ കുരിശുവരച്ചുകൊണ്ട് പിതാവേ പാപിയായ എന്നില്‍ കനിയണമേ എന്ന് കുമ്പസാരക്കാരനോട് പറയുക. ഇതിന് മുമ്പ് നടത്തിയ കുമ്പസാരത്തിന്റെ കാലത്തെക്കുറിച്ച്.. ഇത്ര ആഴ്ച മുമ്പ്.. ഇത്രവര്‍ഷം മുമ്പ്.. പറയുക.സ്വന്തം ജീവിതാവ്സ്ഥ വിവരിക്കുക. വിവാഹിതന്‍, അവിവാഹിതന്‍.. അതിന് ശേഷം പാപങ്ങള്‍ വൈദികനോട് ഏറ്റുപറയുക.
വൈദികന്‍ ഉപദേശവും പ്രായശ്ചിത്തവും നല്കുന്നു. അതിന് ശേഷം പാപമോചനം നല്കി നിന്റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു. സമാധാനത്തില്‍ പോവുക എന്ന് പറയുന്നു.
വൈദികന്‍ പറഞ്ഞ പ്രായശ്ചിത്തവും പ്രാര്‍ത്ഥനകളും നടത്തി പാപങ്ങളെക്കുറിച്ച മനസ്തപിക്കുകയും ഇനി മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്ര്തിജ്ഞയെടുക്കുകയും ചെയ്യുന്നു.