Tuesday, July 1, 2025
spot_img
More

    കുമ്പസാരത്തെ അവഹേളിക്കുന്ന മലയാള സിനിമകള്‍ക്ക്പിന്നിലുള്ളത് സാത്താന്‍ ആരാധകരുടെ സംഘം: മാര്‍ ജോസഫ് പാംപ്ലാനി

    കഴിഞ്ഞ ആറു വര്‍ഷങ്ങളായി മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ 21 സിനിമകള്‍ കുമ്പസാരം എന്ന പവിത്രമായ കൂദാശയെ അവഹേളിക്കുന്ന വിധത്തിലുള്ളവയായിരുന്നുവെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. സിനിമയുടെ പ്രതിപാദ്യവുമായോ കഥാഗതിയുമായോ യാതൊരുവിധത്തിലുള്ള ബന്ധവും ആവശ്യപ്പെടുന്നവയായിരുന്നില്ല പ്രസ്തുത സിനിമകളിലെ കു്മ്പസാരരംഗങ്ങള്‍.

    ഇതെന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് അന്വേഷിച്ചു ചെന്നാല്‍ നമുക്ക് മനസ്സിലാവുന്നത അതില്‍ പലതിന്റെയും പിന്നില്‍ കേരളത്തില്‍ അറിയപ്പെടുന്ന ചെകുത്താന്‍ ആരാധനാസംഘത്തിന്റെ നേതാക്കന്മാരാണ് എന്നാണ്. പിശാച് ഏറ്റവും അധികം വെറുക്കുന്നകൂദാശ കുമ്പസാരംഎന്ന കൂദാശയാണ്.

    കാരണം പിശാച് നാളിതുവരെ ഒരു വ്യക്തിയെ തന്റെ ആകര്‍ഷണവലയത്തില്‍ ഉള്‍പ്പെടുത്തികൊണ്ടുനടക്കുമ്പോള്‍ ആ കെണിയില്‍ നിന്ന് മനുഷ്യന് രക്ഷപ്പെടാന്‍ കുമ്പസാരത്തിലൂടെ വളരെ എളുപ്പംസാധിക്കുന്നു. അനുതാപക്കണ്ണീരോടെ ഒരു വ്യക്തി തന്റെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ മിശാഹാതമ്പുരാന്റെ തിരുരക്തംകൊണ്ട് അവന്‍ കഴുകി വിശുദ്ധീകരിക്കപ്പെട്ടുകഴിയുമ്പോള്‍ സംഭവിക്കുന്നത് എന്താണ് അവന്‍ പുതിയ സൃ്ഷ്ടിയായി മാറുന്നു

    സാത്താന്റെനാളിതുവരെയുള്ള സമസ്ത പരിശ്രമങ്ങളും പരാജയപ്പെടുന്നു. അവന്റെസ്വപ്‌നങ്ങള്‍ ചീട്ടുകൊട്ടാരങ്ങള്‍ പോലെ തകര്‍ത്തെറിയപ്പെടുന്നു. സാത്താന്‍ ചെയ്യുന്നത് നിവൃത്തിയുണ്ടെങ്കില്‍ നമ്മെ കുമ്പസാരക്കൂട്ടിലേക്ക് അയ്ക്കാതിരിക്കുക എന്നതാണ്. ആരെങ്കിലും ചെന്നാല്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും കുമ്പസാരിക്കാതിരിക്കാനുള്ളവഴിയും സാത്താന്‍ നോക്കും. നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവം ഒരുക്കിയ രക്ഷയുടെ മാര്‍ഗ്ഗം കുമ്പസാരക്കൂടാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം. വിശ്വസിക്കണം.

    കുമ്പസാരം എന്ന കൂദാശയെ അര്‍ത്ഥപൂര്‍ണ്ണമായി സ്വീകരിക്കണം. ഈ തലമുറയെ കുമ്പസാരക്കൂട്ടില്‍ നിന്ന് അകറ്റാന്‍ ഒരുപാട് സാത്താന്‍ അദ്ധ്വാനിക്കുന്നുണ്ട്. ചിലവൈദികരും അതില്‍പെട്ടുപോകുന്നുണ്ട്. സാത്താന്റെ സംസ്‌കാരം വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം,. ഭൂമിയില്‍ ദൈവരാജ്യം വളരണമെങ്കില്‍ സാത്താന്റെ സാമ്രാജ്യം തകരണം.

    കുമ്പസാരം എന്ന കൂദാശയെ നിസ്സാരവല്ക്കരിക്കാന്‍ സാത്താന്റെ പിണിയാളുകള്‍ പരിശ്രമിക്കുമ്പോള്‍ ഈ കൂദാശയുടെ മഹത്വത്തിന്റെ സാക്ഷികളാകാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയേണ്ടതുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!