Thursday, November 21, 2024
spot_img
More

    ഉപവാസത്തെക്കുറിച്ച് തിരുവചനം പറയുന്നത് ശ്രദ്ധിക്കണേ…

    നോമ്പുകാലത്തോട് അനുബന്ധിച്ചുളള ഉപവാസം നമുക്കേറെ പരിചിതമാണ്. നോമ്പുകാലത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് തന്നെ ഉപവാസമാണ്. എന്നാല്‍ ഉപവാസം എങ്ങനെയാണ് നാം അനുഷ്ഠിക്കുന്നത്? ഉപവാസത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് തിരുവചനം അവതരിപ്പിക്കുന്നുണ്ട്. ഇക്കാര്യം മനസ്സിലാക്കുന്നത് ഉപവാസം ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ നിറവേറ്റുന്നതിന് നമ്മെ കൂടുതല്‍ സഹായിക്കും.

    ഞങ്ങള്‍ എന്തിന് ഉപവസിച്ചു. അങ്ങ് കാണുന്നില്ലല്ലോ! ഞങ്ങള്‍ എന്തിന് ഞങ്ങളെതന്നെ എളിമപ്പെടുത്തി. അങ്ങ് അത് ശ്രദ്ധിക്കുന്നില്ലല്ലോ. എന്നാല്‍ ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണ് തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു. കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂരമായി മുഷ്ടി കൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല. ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം. ഞാങ്ങണ പോലെ തലകുനിക്കുന്നതും ചാക്കുവിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിന് സ്വീകാര്യമായ ദിവസം എന്നും വിളിക്കുക? ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്( ഏശയ്യ 58:3-7)

    മേലില്‍ ഉപവാസത്തെക്കുറിച്ച് നമുക്ക് ആത്മശോധന നടത്താം. നമ്മുടെ ഉപവാസങ്ങള്‍ ദൈവേഷ്ടപ്രകാരമുള്ളതായി മാറട്ടെ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!