Saturday, December 21, 2024
spot_img
More

    സിസ്റ്റര്‍ സെഫിയുടെ പേരു കേള്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വല്ലാത്ത നോവാണ്: ഡോ കൃഷ്ണന്‍ ബാലേന്ദ്രന്റെ കുറിപ്പ്

    അഭയകേസില്‍ കുറ്റാരോപിതയായ സിസ്റ്റര്‍സെഫിയെക്കുറിച്ച് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍ എഴുതിയ കുറിപ്പാണ് ചുവടെ ചേര്‍ക്കുന്നത്:
    ആത്മഹത്യപാപം ആണെന്ന് അറിയാവുന്നതുകൊണ്ടുംതന്റെ ആത്മാവ്അങ്ങനെ ഒരുപാപം ചെയ്യുന്നതുവഴി നശിച്ചുപോകാന്‍ ഇടയാകുംഎന്നുളളതുകൊണ്ടും( അതിലെല്ലാം ഉപരി ദൈവത്തിലുള്ള ആശ്രയവും മാത്രമാണ് ഈ സന്യാസിനി ആ്ത്മഹത്യ ചെയ്യാതിരിക്കാനുളള കാരണം എന്ന് ഞാനും വിചാരിക്കുന്നു) ഇത്രയേറെ അപമാനങ്ങള്‍ ഏറ്റിട്ടുംദൈവത്തിലുള്ള ആശ്രയം മാത്രമാണ്‌സിസ്റ്ററിനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

    മനസ്സാക്ഷി എന്നത്ഇല്ലാത്ത അധമചിന്താഗതിക്കാരായ മനുഷ്യരുടെ വാക്കുകള്‍ കൊണ്ട് ഇത്രയേറെ മുറിവേറ്റ മറ്റൊരു വ്യക്തി ഉണ്ടോ എന്ന് സംശയമാണ്. അഭയ വിഷയത്തില്‍ സിസ്റ്റര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു ഹൃദയമുള്ള മനുഷ്യര്‍ക്ക് കേട്ടാല്‍ അറപ്പ് തോന്നുന്ന വിധത്തിലുളള വാക്കുകള്‍ കൊണ്ട് ആരെയും( കുറ്റവാളികളെ പോലും) വേദനിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.
    സെഫി സിസ്റ്ററിനെ ഞാന്‍ കണ്ടിട്ടില്ല എനിക്ക് വ്യക്തിപരമായി പരിചയവുമില്ല. പക്ഷേ ആ പേര് എപ്പോഴെല്ലാം ഓര്‍ക്കുന്നോ അപ്പോഴെല്ലാം വലിയൊരു നോവാണ് മനസ്സില്‍. അത് സിസ്റ്റര്‍ ജയിലില്‍ കിടന്നു എന്നതിലല്ല മറിച്ച് അവര്‍ കേട്ട ഹൃദയത്തില്‍ അല്പം പോലും അനുകമ്പ ഇല്ലാത്ത മനുഷ്യരുടെ വാക്കുകളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ദൈവം ഇടപെടട്ടെ.

    സിസ്റ്ററിന് അനുകൂലമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നു എന്നതിന്റെ പേരില്‍ എത്രയോപേര്‍ പബ്ലിക്കായും മെസഞ്ചറിലും വന്ന് വിമര്‍ശിക്കുന്നു… തെറി പറയുന്നു.ഭീഷണിപ്പെടുത്തുന്നു.. അപ്പോള്‍ പിന്നെ കുറ്റാരോപിതയായ സിസ്റ്റര്‍ സെഫിയോട്( എന്തെങ്കിലും കേള്‍ക്കാന്‍ നോക്കിയിരിക്കുന്ന..കപടസദാചാരവാദികളായ സമൂഹം) എന്തായിരിക്കും ചെയ്യുക അല്ലേ?
    കടപ്പാട്: അപ്‌നാദേശ്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!