പിശാച് ഒരു നിയമവിദഗ്ദനാണ്. അതായത് നിയമം പിശാചിന് അറിയാം. നിയമം ഒരാള്‍ തെറ്റിച്ചാല്‍ തെറ്റിക്കുന്ന വ്യക്തിക്ക് ദൈവം പറഞ്ഞിരിക്കുന്ന ശിക്ഷയെന്താണെന്നും പിശാചിനറിയാം.
ഉദാഹരണത്തിന് മര്‍ക്കടമുഷ്ടി മന്ത്രവാദം പോലെ പാപമാണ്. അനുസരണക്കേട് വിഗ്രഹാരാധനയാണ്. ഇത് ബൈബിളില്‍ പറഞ്ഞിട്ടുളളതാണ്.
ഒരാള്‍ മര്‍ക്കടമുഷ്ടി കാണിച്ചാല്‍, അനുസരണക്കേട് കാണിച്ചാല്‍ ആ വ്യക്തിക്ക് കിട്ടുന്നത് മന്ത്രവാദത്തിന് കിട്ടുന്നതുപോലത്തെ ശിക്ഷയാണ്. വചനത്തിലൂടെ ദൈവം വ്യക്തമാക്കിയ കാര്യമാണ് ഇത്. ഒരു വ്യക്തി നിഷേധംകാണിച്ചാല്‍ ഉടനെ സാത്താന്‍ അയാളെക്കുറിച്ച് തന്റെ പുസ്തകത്തില്‍ എഴുതും. ഈ വ്്യക്തി മര്‍ക്കടമുഷ്ടിക്കാരനാണ്.
അനുസരണക്കേട് കാണിച്ച വ്യക്തിക്ക് ബൈബിള്‍ പറഞ്ഞിരിക്കുന്നതുപോലത്തെ ശിക്ഷ കൊണ്ടുവന്നുകൊടുക്കാനുള്ള പവര്‍ സാത്താന് ലഭിക്കുകയാണ്. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്ക് ശിക്ഷ കൊടുക്കണമെന്ന് ദൈവത്തോട് വാദിച്ച് സാത്താന്‍ വാദഗതി നടത്തും.
ഒരു പാപം അനുതപിക്കാതെ എന്റെ ജീവിതത്തിലോ നിങ്ങളുടെ ജീവിതത്തിലോ കിടന്നാല്‍ ആ പാപം സാത്താന്‍ നമ്മുടെജീവിതത്തില്‍ ചവിട്ടിക്കയറാനുളള എന്‍ട്രി പോയന്റായിമാറും.പാപം നമ്മുടെ ജീവിതത്തില്‍ അനുതപിക്കാതെ കിടന്നാല്‍ ഒരു ലീഗല്‍ക്ലെയിം സാത്താനു നമ്മുടെ ജീവിതത്തില്‍ ലഭിക്കുകയാണ്.
സാത്താന് നമ്മളായിതുറന്നുകൊടുത്ത വാതില്‍ നമ്മളായിതന്നെ അടയ്ക്കണം.