വിശ്വപ്രസിദ്ധമായ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന ചിത്രത്തില്‍ ക്രിസ്തുവായി അഭിനയിക്കുമ്പോള്‍ ജിം കാവൈയ്‌സെല്ലിന് 33 വയസായിരുന്നു പ്രായം. ക്രിസ്തുവിന്റെ അതേ പ്രായം. അതുകൊണ്ടുതന്നെ ഇന്ന് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം പറയുന്നു. അതായിരുന്നു ക്രിസ്തുവായി അഭിനയിക്കാന്‍ പറ്റിയ പ്രായം.
ജിമ്മിന്റെ നീലക്കണ്ണുകളായിരുന്നു ക്രിസ്തുവിന്റെ വേഷം അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യമായത്. എട്ടു മണിക്കൂറാണ് മേക്കപ്പിന് വേണ്ടി മാത്രമായി അദ്ദേഹം സമയം ചെലവഴിക്കേണ്ടിവന്നത്. വളരെയധികം ബുദ്ധിമുട്ടുകള്‍ അതിന് വേണ്ടി അനുഭവിക്കേണ്ടിയും വന്നു ജിമ്മിന്. പക്ഷേ അത് പ്രാര്‍ത്ഥിക്കാന്‍ തനിക്ക് കാരണമായിത്തീര്‍ന്നുവെന്ന് ജിം അനുസ്മരിക്കുന്നു.