ദൈവവുമായി മുഖാഭിമുഖം കണ്ടുമുട്ടുന്ന ഒരു ദിവസത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍. മരണത്തിന് ശേഷം അന്തിമവിധിനാളില്‍ അത്തരമൊരു കൂടിക്കാഴ്ച ഉണ്ടാവുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. ആ ദിവസത്തിന് വേണ്ടി നമുക്ക് നല്ല രീതിയില്‍ ഒരുക്കം ആവശ്യമുണ്ട്. നമ്മുടെ ജീവിതത്തെയും ദിവസങ്ങളെയും അതിന് വേണ്ടി ഒരുക്കേണ്ടതുമുണ്ട് ഇതിനായി നമുക്ക് ജീവശ്വാസംപോലെ ഒരു പ്രാര്‍ത്ഥന ഏറ്റു ചൊല്ലേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള മനോഹരമായ ഒരു പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങളിലുണ്ട്. ഇതാണ് ആ പ്രാര്‍ത്ഥന:
കര്‍ത്താവേ എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്ക് ഞാന്‍ ഉയര്‍ത്തുന്നു. ദൈവമേ അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു. ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ. ശത്രുക്കള്‍ എന്റെ മേല്‍ വിജയം ആഘോഷിക്കാതിരിക്കട്ടെ. അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശനാകാതിരിക്കട്ടെ. വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ. കര്‍ത്താവേ അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ. അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ എന്നെ പഠിപ്പിക്കണമേ. എന്തെന്നാല്‍ അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.അങ്ങേക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു
( സങ്കീര്‍ത്തനങ്ങള്‍ 25: 1-5)