Thursday, November 21, 2024
spot_img
More

    കുരിശിന്റെ വഴി ഏതു സമയത്ത് നടത്തുന്നതാണ് കൂടുതല്‍ അനുഗ്രഹപ്രദം?

    നോമ്പുകാലത്തെ ഭക്ത്യാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുരിശിന്റെ വഴി. എല്ലാ ദിവസങ്ങളിലും ദേവാലയങ്ങളിലും കൂട്ടായ്മകളിലും കുരിശിന്റെ വഴി നടത്തുന്നവരുണ്ട്. ഏതു സമയത്തും നടത്താവുന്ന ഒരു പ്രാര്‍ത്ഥനയാണ് ഇത്.

    എങ്കിലും വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് കുരിശിന്റെ വഴി ചൊല്ലുന്നതാണ് കൂടുതല്‍ അനുഗ്രഹപ്രദം എന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്.കാരണം യേശുക്രിസ്തു കുരിശില്‍ മരിച്ചത് മൂന്നു മണി സമയത്തായിരുന്നുവല്ലോ.
    അതുകൊണ്ട് ആ സമയത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍കൂടുതല്‍ അനുഗ്രഹപ്രദമാണെന്ന് പലരും കരുതുന്നു.

    അതെന്തായാലും കുരിശിന്റെ വഴിയല്ല ഏതു പ്രാര്‍ത്ഥനയും ആത്മാര്‍ത്ഥതയോടെ ചൊല്ലുക, വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. ക്രിസ്തുവിന്റെ പീഡാനുഭവത്തെ ഉളളില്‍ അനുഭവിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക. ദൈവം നമ്മെ അനുഗ്രഹിക്കും.

    സമയം പോലും അവിടെ അപ്രസക്തമാകുന്നു. നോമ്പുകാലത്ത് മാത്രമല്ല എപ്പോള്‍ വേണമെങ്കിലും കുരിശിന്റെ വഴി നടത്താവുന്നതാണ്

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!