നാഗാലാന്റ്: നാഗാലാന്റിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ വേദിയില്‍ മുഴങ്ങിയത് ഹാലേലൂയ്യ ഗീതവും ദൈവസ്തുതികളും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തിയാണ് ഹാലേലൂയ്യ ഗീതവും ദൈവസ്തുതികളും ഉയര്‍ന്നത്. കൊഹിമ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. പുതിയ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളെയും അയല്‍സംസ്ഥാനങ്ങളിലെ ഭരണാധികാരികളെയും രാജ്യത്തെ മുഴുവനെയും ദൈവസമക്ഷം സമര്‍പ്പിച്ചാണ് പ്രാര്‍ത്ഥന നടത്തിയത്.
പ്രധാനമന്ത്രിയെകൂടാതെ അമിത് ഷായും സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തിരുന്നു.