തൃശൂര്‍: വിവാദമായ കക്കുകളി നാടകത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണ. ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് ഈ നാടകം അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ നാടകത്തിന്റെ സ്‌ക്രിപ്റ്റിലോ അനുബന്ധചര്‍ച്ചകളിലോ താന്‍ പങ്കാളിയല്ലെന്നും ഇതുവരെ ആ നാടകം കണ്ടിട്ടില്ലെന്നുമാണ്കഥാകൃത്തിന്റെ വിശദീകരണം. ഈ കഥ നാടകമാക്കി അവതരിപ്പിച്ചപ്പോള്‍ സമൂഹത്തിലെ ഒരു വിഭാഗത്തിന് മുറിവുണ്ടായെങ്കില്‍ അതിന് മറുപടി പറയാന്‍ ആ നാടകമൊരുക്കിയവര്‍ക്ക് ബാധ്യതയുണ്ടെന്നും നൊറോണ പറയുന്നു.
എന്നാല്‍ ഈ നാടകത്തെ ഫ്രാന്‍സിസ് നൊറോണ അപലപിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഒരു കൂട്ടരുടെ ചോദ്യം. നാടകത്തിന് വേണ്ടി വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിക്കുവാന്‍ അദ്ദേഹം തയ്യാറാകാത്തതും എന്തുകൊണ്ട് ഒരിക്കല്‍ പോലും നാടകം കണ്ടില്ലെന്ന് കഥാകൃത്ത് പറയുന്നതും അപ്പടിവിശ്വസിക്കാന്‍ പലരും തയ്യാറാകുന്നില്ല.