കൊച്ചി: സ്വവര്‍ഗ്ഗവിവാഹത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കെസിബിസി സ്വാഗതം ചെയ്തു. കുടുംബം എന്നാല്‍ സ്ത്രീയും പുരുഷനും ചേര്‍ന്നതാണെന്നും അതിനാല്‍ ഒരേ ലിംഗത്തില്‍പെട്ടവര്‍ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്ത് ആശ്വാസകരമാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെയാണ് കെസിബിസി സ്വാഗതം ചെയ്തത്.