ഞാന്‍ വിശ്വാസിയാണ്, എനിക്ക് വിശ്വാസമുണ്ട്്.. ഇങ്ങനെ പലരും പറയാറുണ്ട. ശരിയാണ് വിശ്വാസമില്ലാതെ നമുക്ക് നമ്മുടെ ആത്മീയജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. പക്ഷേ ഈ വിശ്വാസം പ്രവൃത്തിയിലേക്ക് കൂടി കൊണ്ടുവരേണ്ടതുണ്ട്. ഉദാഹരണത്തിന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി നല്ലതുപോലെ പഠിക്കുകയും വേണം, അതോടൊപ്പം പരീക്ഷയില്‍ ജയിക്കുമെന്ന് നല്ല മാര്‍ക്ക് നേടുമെന്ന് വിശ്വസിക്കുകയും വേണം. പഠിച്ചില്ലെങ്കിലും ജയിക്കുമെന്ന വിശ്വാസം പ്രവൃത്തികൂടാതെയുള്ള വിശ്വാസമാണ്. ഫലരഹിതമായ വിശ്്വാസവുമാണ്. ഇത്തരക്കാരെ വചനം വിളിക്കുന്നത് മൂഢര്‍ എന്നാണ്. വചനം പറയുന്നത് ഇപ്രകാരമാണ്:
മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്ന് നിനക്ക് തെളിയിച്ചുതരേണ്ടതുണ്ടോ. നമ്മുടെ പിതാവായ അബ്രഹാം നീതികരിക്കപ്പെട്ടത് തന്റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേല്‍ ബലിയര്‍പ്പിച്ചതുവഴിയല്ലേ അവന്റെ വിശ്വാസം അവന്റെ പ്രവൃത്തികളെ സഹായിച്ചുവെന്നും വിശ്വാസംപ്രവൃത്തികളാല്‍ പൂര്‍ണ്ണമാക്കപ്പെട്ടുവെന്നും നിങ്ങള്‍ അറിയുന്നുവല്ലോ. അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു എന്ന് തിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്റെ സ്‌നേഹിതന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തു. മനുഷ്യന്‍ വിശ്വാസം കൊണ്ടു മാത്രമല്ലപ്രവൃത്തികളാലുമാണ് നീതികരിക്കപ്പെടുന്നതെന്ന് നിങ്ങള്‍ അറിയുന്നു.( യാക്കോബ് 2:20-24)
നമുക്ക് വിശ്വസിക്കുകയും അതിനൊപ്പം പ്രവൃത്തിക്കുകയും ചെയ്യാം.