അഞ്ചുവിരല്‍ പ്രാര്‍ത്ഥനാരീതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.
നമ്മുടെ ഓരോ കൈവിരലുകളും പ്രാര്‍ത്ഥനയുമായി എങ്ങനെയെല്ലാമാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
കൈവിരലുകള്‍ചേര്‍ത്തുപിടിക്കുമ്പോള്‍ നമ്മോട്, ഹൃദയത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന വിരല്‍ പെരുവിരലാണ്.
അതുകൊണ്ട് നമുക്കേറ്റവും അടുപ്പമുള്ളവരെയാണ് ഈ വിരല്‍പ്രാര്‍ത്ഥനയിലൂടെ നാം ഓര്‍മ്മിക്കുന്നത്.
നമ്മെ തിരുത്തുകയും സൗഖ്യപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെയാണ് ചൂണ്ടുവിരല്‍ പ്രാര്‍ത്ഥനയിലൂടെ അനുസ്മരിക്കുന്നത്. വിരലുകളില്‍ ഏറ്റവും ഉയരമുളളത് നടുവിരലിനാണല്ലോ.
നമ്മുടെ അധികാരികളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.സമൂഹത്തിലെ ദുര്‍ബലരായവര്‍ക്കുവേണ്ടിയാണ് മോതിരവിരല്‍ പ്രാര്‍ത്ഥിക്കേണ്ടത്.രോഗികള്‍,വൃദ്ധര്‍, അനാഥര്‍. അവഗണിക്കപ്പെട്ടവര്‍ എല്ലാവരും ഇതില്‍ ഉള്‍പ്പെടും. അവസാനത്തെ വിരല്‍ നമുക്കുവേണ്ടിതന്നെയുള്ള പ്രാര്‍ത്ഥനയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍്ത്ഥിച്ചതിന് ശേഷം നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ആ പ്രാര്‍ത്ഥന ഏറെ ഫലദായകമായിരിക്കും.
ചുരുക്കത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, കൈകള്‍ കൂപ്പുമ്പോള്‍ നാം ആരെയെല്ലാമാണ് അനുസ്മരിക്കേണ്ടതെന്നാണ് ഇതിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കുന്നത്. ഇങ്ങനെ കൃത്യമായി പ്രാര്‍ത്ഥിക്കുമ്പോള്‍ സകലര്‍ക്കുംവേണ്ടി നാം പ്രാര്‍ത്ഥിക്കുന്നുവെന്നതാണ് ഈ അഞ്ചുവിരല്‍ പ്രാര്‍ത്ഥനയുടെ പ്രയോജനം.
എന്താ, ഇന്നുമുതല്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിച്ചാലോ..?