ഇന്നും ഇന്നലെയുമല്ല ഈ അത്ഭുതം നടന്നത്. 1697 മാര്‍ച്ച് 17 നായിരുന്നു. ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്ന് വിശുദ്ധ പാട്രിക്കിന്റെ തിരുനാള്‍ ദിനമായിരുന്നു. അയര്‍ലണ്ട് കത്തോലിക്കാ മെത്രാന്മാരെയും വൈദികരെയും രാജ്യത്ത് നിന്ന് നീക്കംചെയ്തുകൊണ്ടിരിക്കുന്ന സമയംകൂടിയായിരുന്നു അത്.
ഈ അവസരത്തിലാണ് മാതാവിന്റെ ചിത്രത്തില്‍ നിന്ന് രക്തക്കണ്ണീര്‍ പ്രവാഹമുണ്ടായത്. ഏകദേശം മൂന്നു മണിക്കൂര്‍ നേരമാണ് മാതാവിന്റെ ചിത്രത്തില്‍ നിന്ന് രക്തപ്രവാഹമുണ്ടായത്. ഇന്ന് ഈ പെയ്ന്റിംങ് സൂക്്ഷിച്ചിരിക്കുന്നത് ഹംഗറിയിലെ ഗോര്‍ കത്തീഡ്രലിലാണ്.
കട്ടിലില്‍ ഉറങ്ങികിടക്കുന്ന ഉണ്ണീശോയെ നോക്കി കൈകള്‍കൂപ്പി പ്രാര്‍ത്ഥിക്കുന്ന മാതാവിനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.