ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പവ്വത്തിലിന് ഇന്ന് വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കും. രാവിലെ 9.30 ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ കബറടക്ക ശുശ്രൂഷകളുടെ രണ്ടാം ഭാഗം ആരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനാകും. കുര്‍ബാന, നഗരികാണിക്കല്‍, എന്നിവയ്ക്ക് ശേഷമായിരിക്കും കബറടക്കം.
ആര്‍ച്ച് ബിഷപ്പുമാരുടെ കബറടക്കത്തില്‍ പതിവില്ലെങ്കിലും മാര്‍ പവ്വത്തിലിന്റെ ഭൗതികശരീരത്തോടൊപ്പം അദ്ദേഹത്തിന്റെ ജീവിതരേഖയും ഏഴു ചെമ്പുഫലകങ്ങളിലാക്കി വയ്ക്കും. മാര്‍പാപ്പമാരുടെ കബറടക്കത്തിലേ സാധാരണ ഇപ്രകാരം ചെയ്യാറുള്ളൂ.
54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചങ്ങനാശ്ശേരിയില്‍ ഒരു അതിരൂപതാധ്യക്ഷന്റെ കബറടക്കം നടക്കുന്നത്. 1969 ല്‍ മാര്‍ മാത്യു കാവുകാട്ടിന്റെ കബറടക്കമാണ് ഇതിന് മുമ്പ് നടന്നത്.