മരണത്തിന് വേണ്ടിയുള്ള അവസാനിക്കാത്ത കാത്തിരിപ്പാണ് ജീവിതം. ഒരുനാള്‍ നാം മരിക്കും എന്നതാണ് മരണത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം.പക്ഷേ എന്ന് നാം മരിക്കും എന്ന കാര്യം നിശ്ചയവുമില്ല. അതാണ് ഈ ജീവിതത്തിന് അര്‍ത്ഥം നിശ്ചയിക്കുന്നതും.
ക്രൈസ്തവരായ നമ്മുടെ ജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. നിത്യതയില്‍ ദൈവത്തോടൊത്തുള്ള ജീവിതത്തിന്റെ തുടക്കമാണ് നമ്മെ സംബന്ധിച്ചിടത്തോളം മരണം. അതുകൊണ്ടുതന്നെ ആ മരണം അര്‍ത്ഥപൂര്‍ണ്ണവുമാണ്. അക്കാരണത്താല്‍ നാം മരണത്തെ ഭയപ്പെടേണ്ടതുമില്ല. ഭൂമിയിലെ ജീവിതം ഇത്രത്തോളം സുന്ദരമാണെങ്കില് സ്വർഗ്ഗീയജീവിതം അതിലും എത്രയോ സുന്ദരമായിരിക്കും. ദൈവവുമായി കണ്ടുമുട്ടുന്ന നിമിഷമാണ് അത്.
പക്ഷേ മരണം പലരെ സംബന്ധിച്ചിടത്തോളവും സുന്ദരമായ അനുഭവമല്ല. പലതരം ഭീതികള്‍, തെറ്റിദ്ധാരണകള്‍ നമ്മെ ഇതുസംബന്ധിച്ച് അലട്ടാറുണ്ട്.
ക്രിസ്തീയ വിശ്വാസമനുസരിച്ച് നല്ലൊരു മരണത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്താനുള്ള പ്രേരണയാണ് ഈ ഗാനം. മലയാളത്തില്‍ ഇത്തരത്തിലുള്ള ഒരു ഗാനം ആദ്യവുമാണ്.
നൂറുകണക്കിന് ഭക്തിഗാനങ്ങളിലൂടെ ക്രൈസ്തവ ആത്മീയതയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയ ഗോഡ്‌സ് മ്യൂസിക്ക് അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ ഗാനം കൂടിയാണ് ഇത്. പരിശുദ്ധാത്മാപ്രേരിതനായി എസ് തോമസ് രചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഫാ. ബിബിനും( mailversion) ശ്രുതി ബെന്നി(female version) യുമാണ്.
ഒരു പ്രാര്‍ത്ഥനാഗാനമായി ഇതൈന്നും മലയാളികളുടെ ചുണ്ടിലുണ്ടാവും. നല്ല ജീവിതം നയിക്കാനും നല്ലമരണം പ്രാപിക്കാനും ഈ ഗാനം നമ്മെ സഹായിക്കും. നല്ല ജീവിതത്തിന് വേണ്ടി മാത്രമല്ല നല്മരണത്തിന് വേണ്ടി കൂടി പ്രാര്ത്ഥിക്കേണ്ടതുണ്ടെന്നാണ് ഈ ഗാനം നമ്മെ ഓർമ്മിപ്പിക്കുന്നത്. നന്മരണത്തിനായി നമുക്ക് പ്രാര്‍ത്ഥിച്ചൊരുങ്ങാന്‍ ഇതിലും സഹായകരമായ മറ്റൊരു ഗാനം ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എല്ലാ ദിവസവും ഈ ഗാനം ആലപിച്ച് നമുക്ക് പ്രാര്ത്ഥിക്കാം. ലിങ്ക് ചുവടെ കൊടുക്കുന്നു.