അരിയൂര്‍: കത്തോലിക്കാവൈദികനില്‍ ലൈംഗികാരോപണം ഉന്നയിച്ച് അദ്ദേഹത്തില്‍ നിന്ന് പണം തട്ടാന്‍ ശ്രമി്ച്ച വിഎച്ച്പി നേതാവ് മുത്തുവേല്‍ അറസ്റ്റില്‍. തമിഴ്‌നാട്,കുംഭകോണം രൂപത ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയവികാരി ഫാ. ഡൊമിനിക് സാവിയോ നല്കിയ പരാതിയിന്മേലാണ് 40കാരനായ മുത്തുവേല്‍ അറസ്റ്റിലായിരിക്കുന്നത്.
25 ലക്ഷം രൂപയാണ് വൈദികനില്‍ നി്ന്ന് സ്വഭാവഹത്യ നടത്തി വസൂലാക്കാന്‍ ഇയാള്‍ ശ്രമിച്ചത്. അനുയായികള്‍ വഴിയാണ് 25 ലക്ഷം രൂപ ഇയാള്‍ വൈദികനോട് ആവശ്യപ്പെട്ടത്. രൂപ തന്നില്ലെങ്കില്‍ ബലാത്സംഗകേസില്‍ പെടുത്തുമെന്നായിരുന്നു ഭീഷണി.
ഇതിനെതുടര്‍ന്ന് ചില സ്ത്രീകള്‍ ദേവാലയകവാടത്തിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സിസിടിവിക്യാമറകള്‍ തകര്‍ക്കുകയും ചെയ്തു. രൂപതയിലെ മൂന്നു സ്‌കൂളുകളുടെ കോര്‍ഡിനേഷന്‍ നിര്‍വഹിക്കുന്ന വൈദികന്‍ പ്രസ്തുത സ്‌കൂളുകളിലെ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിക്കുമെന്നായിരുന്നു മുത്തുവേലിന്റെ ഭീഷണി. ഏതാനും മാസങ്ങള്‍ മുമ്പുതന്നെ മുത്തുവേല്‍ കള്ളക്കഥകളുമായി രംഗത്തുണ്ടായിരുന്നു.
മാര്‍ച്ച് 13 ന് ഇയാള്‍ വീണ്ടും പണം ആവശ്യപ്പെട്ട് സംസാരിച്ചത് ഫാ.സാവിയോ ഫോണ്‍ റിക്കോര്‍ഡ് ചെയ്യുകയും അത് പോലീസില്‍ കൊടുക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് നടന്നത്. പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി മുത്തുവേലിനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.