Thursday, September 18, 2025
spot_img
More

    മാര്‍പാപ്പയെയും കത്തോലിക്കാ വൈദികരെയും അപമാനിച്ച ഹൈന്ദവനേതാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഗുജറാത്ത് ആര്‍ച്ച് ബിഷപ്

    ഗാന്ധിനഗര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെയും കത്തോലിക്കാസഭയിലെ വൈദികരെയും സന്യസ്തരെയും അപമാനിച്ച വിശ്വഹിന്ദുപരിഷത്ത് നേതാവിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ് ഇഗ്നേഷ്യസ് മക്ക്വാന്‍ മുഖ്യമന്ത്രിയെ സമീപിച്ചു.

    പാപ്പായെയും വൈദിക-സന്യസ്തരെയും അപകീര്‍ത്തിപ്പെടുത്തുകയും മോശമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുകയും ചെയ്ത നേതാവിന്റെ വൈറലായ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ആര്‍ച്ച് ബിഷപ് ഇഗ്നേഷ്യസ്, മുഖ്യമന്ത്രി ഭുപനേന്ദ്രഭായ് പട്ടേലിനെ സമീപിച്ചത്.

    ലോകമെങ്ങുമുള്ള 1.4 മില്യന്‍ കത്തോലിക്കരുടെ വികാരത്തെയാണ് ഹിന്ദുനേതാവ് മുറിപ്പെടുത്തിയതെന്ന് ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ കാഡിയില്‍ നടന്ന പ്രോഗ്രാമില്‍ വച്ചാണ് വിഎച്ച്പി നേതാവ് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്.

    ക്രൈസ്തവര്‍ക്ക് നേരെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും ആര്‍ച്ച് ബിഷപ് മുഖ്യമന്ത്രിക്ക് വിശദീകരിച്ചുനല്കി. ഗുജറാത്തിലെ 60.4 മില്യന്‍ ജനങ്ങളില്‍ 0.52 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!