മാര്‍ച്ച് 25 നാണ് സഭ മംഗളവാര്‍ത്താതിരുനാള്‍ ആചരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ തീയതി തിരഞ്ഞെടുത്തിരിക്കുന്നത്? സുവിശേഷത്തില്‍ ഒരിടത്തും ക്രിസ്തുവിന്റെ മനുഷ്്യാവതാരത്തെക്കുറിച്ച് സൂചിപ്പിക്കുന്ന തീയതി പരാമര്‍ശിച്ചിട്ടില്ല.
വാമൊഴിയായും പാരമ്പര്യമായും കൈമാറി വരുന്ന വിശ്വാസമനുസരിച്ചാണ് ആദ്യകാല ക്രൈസ്തവര്‍ സഭയിലെ പല തിരുനാളുകള്‍ക്കും തുടക്കം കുറിച്ചത്.
ക്രിസ്തു മരിച്ചതുമായി ബന്ധപ്പെട്ട ചില രേഖകളുടെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 25 മംഗളവാര്‍ത്തതിരുനാളായി ആചരിക്കുന്നത്.