എനിക്കുള്ള അഹങ്കാരം ഞാന്‍ തിരിച്ചറിയാറില്ല. അതുപോലെയാണ് മറ്റുളളവരും. ആരും അവനവരുടെ അഹങ്കാരം തിരിച്ചറിയുന്നതേയില്ല. വിനയവാനാണ് എന്ന മട്ടിലാണ് നമ്മുടെ പെരുമാറ്റവും ജീവിതവും എല്ലാം.
പക്ഷേ മറ്റുള്ളവര്‍ക്ക് നമ്മുടെ അഹങ്കാരം തിരിച്ചറിയാന്‍ കഴിയും.അഹങ്കാരിയെന്ന് നാം തന്നെ എത്രയോ പേരെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അഹങ്കാരമില്ല, വിനയവാനാണ് എന്ന് ചിന്തിക്കുന്നവര്‍ക്കാണ് കൂടുതല്‍ അഹങ്കാരം.
എനിക്ക് അഹങ്കാരമുണ്ട് എന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്നാണ് ഈശോയുടെ അഭിപ്രായം.യേശുവിന്റെ കണ്ണുകളിലൂടെ എന്ന കൃതിയിലാണ് ഈശോ ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
ചെറിയ യാക്കോബിനുള്ള മറുപടിയായിട്ടാണ് ഈശോ ഇത് പറയുന്നത്. എനിക്കൊത്തിരി അഹങ്കാരമുണ്ട്് കര്‍ത്താവേ എന്തെങ്കിലുമൊരു നല്ല കാര്യം ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്ന എനിക്ക് ഒത്തിരി സവിശേഷതയുണ്ട് എന്ന ചിന്ത വരാന്‍ തുടങ്ങും. പക്ഷേ പിന്നീട് ഞാന്‍ ഓര്‍ക്കും ഈ നന്മകളൊക്കെ എന്റെ കഴിവുകൊണ്ടൊന്നുമല്ല തമ്പുരാന്റെ സ്‌നേഹത്താലെ സംഭവിച്ചതാണല്ലോ എന്ന്….
ഇങ്ങനെ പറയുന്ന ചെറിയാക്കോബിനോടാണ് ഈശോ പറയുന്നത്, നിനക്ക് അഹങ്കാരമുണ്ടെന്ന് സ്വയം മനസ്സിലാക്കുന്നത് വളരെ നല്ലതാണെന്ന്. അഹങ്കാരത്തെ പരാജയപ്പെടുത്താന്‍ ആരംഭിക്കുന്നതിങ്ങനെയാണ്. സ്വന്തം അഹങ്കാരത്തെ മനസ്സിലാക്കാനോ സമ്മതിക്കാനോ സാധിക്കാതെ വരുമ്പോഴാണ് അത് വളര്‍ന്നുവലുതാകുന്നത്.
അഹത്തെ കീഴടക്കാന്‍ കഴിയുമോയെന്ന് ആശങ്കപ്പെടുന്ന പത്രോസിനോടായി ഈശോ പറയുന്നത് ഇതാണ്. ദൈവം ആവശ്യപ്പെടുന്നതുപോലൊരു ജീവിതം നയിക്കുകയാണെങ്കില്‍ നിനക്ക് സാധിക്കും.
ഈശോ പറഞ്ഞതിന്റെ അര്‍ത്ഥം ഇങ്ങനെയാണ്. അഹങ്കാരത്തെ മനസ്സിലാക്കാനോ സമ്മതിക്കുവാനോ സാധിക്കാതെ വരുമ്പോഴാണ് അഹങ്കാരം വളര്‍ന്നുവലുതാകുന്നത്. അതുകൊണ്ട്അഹങ്കാരം തിരിച്ചറിയുക. അഹങ്കാരമുണ്ടെന്ന് മനസിലാക്കുന്നത് തന്നെ നല്ല കാര്യമാണ്.