സാധാരണയായി വചനം ചൊല്ലുന്നതും പ്രാര്‍ത്ഥിക്കുന്നതും ജീവിതത്തിലെ സങ്കടകരമായ ചില അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്.സന്തോഷിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കണമെന്നും വചനം പറയണമെന്നുമുള്ള ചിന്ത പലര്‍ക്കുമില്ല.
എന്നാല്‍ സന്തോഷത്തിന്റെ നിമിഷങ്ങളിലും വചനം ഏറ്റുപറയുക. സന്തോഷിക്കാന്‍ വേണ്ടി,സന്തോഷത്തിന്റെ അനുഭവത്തിലൂടെ കടന്നുപോകാനും വചനം ഏറ്റുപറയുക. സന്തോഷപൂര്‍വ്വകമായ വചനങ്ങള്‍.
സന്തോഷകരമായ അവസരങ്ങളില്‍ വചനം ഏററുപറയുന്നത് ദൈവത്തെ മറന്നുപോകാതിരിക്കാന്‍ സഹായിക്കും. സന്തോഷിക്കാന്‍ വേണ്ടി വചനം ഏറ്റുപറയുന്നത് ദു:ഖങ്ങളെ മറികടക്കാന്‍ സഹായിക്കും. അതുകൊണ്ട് സന്തോഷിക്കാനും സന്തോഷാവസ്ഥയില്‍ കഴിയാനും ഈ തിരുവചനങ്ങള്‍ ഏറ്റുപറയുക.
ജീവിതത്തിലെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗങ്ങള്‍ക്കുവേണ്ടിയുള്ളവയായും ഈ വചനങ്ങള്‍ മാറും എന്നതും പ്രത്യേകതയാണ്. ഇതാ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളില്‍ ഏറ്റുപറയാന്‍ കഴിയുന്ന, ഏറ്റുപറയേണ്ട തിരുവചനങ്ങള്‍
…അവിടുത്തെ സന്തോഷമാണ് നിങ്ങളുടെ ബലം( നെഹമിയ 8:10)
കര്‍ത്താവില്‍ ആനന്ദിക്കുക. അവിടുന്ന് നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും(സങ്കീ 37:4)
നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. ഞാന്‍ വീണ്ടും പറയുന്നു നിങ്ങള്‍ സന്തോഷിക്കുവിന്‍( ഫിലിപ്പി 4:4)