മെക്‌സിക്കോ: രണ്ട് ഈശോസഭ വൈദികരെയും ഒരു അല്മായനെയും കൊലപെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. 2022 ജൂണിലാണ് ഫാ. ജാവിയെര്‍ കാംപോസ്, ഫാ. ജോവാക്വിന്‍ എന്നിവരെ അക്രമി വെടിവച്ചുകൊന്നത്. പ്രതി കൊല്ലപ്പെട്ടത് ആഘോഷിക്കേണ്ടതില്ലെന്നുംവളരെ ഖേദകരമായ സംഭവമാണ് ഇതെന്നും മെക്‌സിക്കോയിലെ ഈശോസഭ സുപ്പീരിയര്‍ ഫാ. ലൂയിസ് മാഡ്രിഡ് പ്രസ്താവനയില്‍ അറിയിച്ചു.
നമ്മുടെ സ്ഥാപനങ്ങളുടെ പരാജയത്തെയും അപരിഷ്‌കൃതവ്യവസ്ഥകളെയുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അനാവരണം ചെയ്യുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സെറോസാഹുവിലെ ദേവാലയത്തില്‍വച്ചാണ് വൈദികരെ അക്രമി വെടിവച്ചുകൊന്നത്.