ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം തുടങ്ങിയവയെല്ലാമാണ് വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കമായും നോമ്പുകാലം ഫലദായകമാക്കാനുമുള്ള മാര്‍ഗ്ഗമായി നാം കരുതിപ്പോരുന്നത്. ആത്മീയമായി നമ്മെ ഒരുക്കിയെടുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവയെല്ലാം.
എന്നാല്‍ നോമ്പുകാലത്ത് വിവിധതരം ഭ്ക്ത്യാഭ്യാസങ്ങളിലൂടെ പൂര്‍ണ്ണദണ്ഡവിമോചനം നേടിയെടുക്കാവുന്നതാണ്. കുരിശിന്റെ വഴി, വിശുദ്ധ ജപമാല, ദിവ്യകാരുണ്യാരാധന, തിരുവചന വായന തുടങ്ങിയവയെല്ലാം ദൈവകരുണ നേടിയെടുക്കാന്‍ സഹായിക്കുന്ന ഭക്താനുഷ്ഠാനങ്ങളാണ്. എന്നാല്‍ ഇതിനൊപ്പം തന്നെ നോമ്പിലെ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുരിശിന്റെ മുമ്പില്‍ നിന്ന് ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷം ഓ നല്ലവനും മാധുര്യവാനുമായ ഈശോയേ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ദണ്ഡവിമോചനം ലഭിക്കും.
ഏതുതരം ഭ്ക്ത്യാഭ്യാസത്തിലൂടെ ദണ്ഡവിമോചനം നേടുമ്പോഴും ദണ്ഡവിമോചനം പ്രാപിക്കാന്‍ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ നാം ചെയ്യേണ്ടതുണ്ട്.കുമ്പസാരം, വിശുദ്ധകുര്‍ബാന, പരിശുദ്ധ പിതാവിന്റെ നിയോഗാര്‍ത്ഥം ഒരു സ്വര്‍ഗ്ഗ 1 നന്മ 1 ത്രീത്വ ചൊല്ലുക തുടങ്ങിയവയാണ് അവ