വത്തിക്കാന്‍ സിറ്റി: ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വൈകാരികമായ നിമിഷങ്ങളോടെയാണ് ആശുപത്രിയില്‍ നി്ന്ന് പാപ്പ യാത്രയായത്. ആള്‍ക്കൂട്ടം പാപ്പയെ യാത്ര അയ്ക്കാന്‍ കാത്തുനിന്നിരുന്നു.
അഞ്ചുവയസുള്ള മകളുടെ മരണത്തില്‍ ദു:ഖിതയായ അമ്മയ്ക്കുവേണ്ടി പാപ്പ പ്രാര്‍ത്ഥിക്കുകയും അമ്മയെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ എന്തു തോന്നുന്നുവെന്ന പത്രലേഖകരുടെ ചോദ്യത്തിന് പാപ്പ നല്കിയ മറുപടി ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നായിരുന്നു.
റോമിലെ ജെമിലി ഹോസ്പിറ്റലിലായിരുന്നു പാപ്പയെ പ്രവേശിപ്പിച്ചിരുന്നത്. മൂന്നു ദിവസത്തിന് ശേഷമാണ് പാപ്പ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.
ആശുപത്രിയില്‍ നിന്ന് വത്തിക്കാനിലേക്ക് മടങ്ങിയ പാപ്പ ആദ്യം നേരെ പോയത് സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കായിരുന്നു. ആശുപത്രിയില്‍ വ്ച്ചുകണ്ട രോഗികളായ കുട്ടികളുടെ ആരോഗ്യത്തിനും രോഗസൗഖ്യത്തിന് വേണ്ടിയും പാപ്പ മാതാവിനോട് പ്രാര്‍ത്ഥിച്ചു. മാര്‍ച്ച് 29 നാണ് ശ്വാസതടസ്സത്തെതുടര്‍ന്ന് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.