Sunday, October 6, 2024
spot_img
More

    അനുഗ്രഹം വേണോ ദശാംശം നല്കൂ

    എല്ലാവര്‍ക്കും അനുഗ്രഹം വേണം. പക്ഷേ അനുഗ്രഹം സ്വന്തമാക്കാനുള്ള വഴിയറിയില്ല. ദൈവാനുഗ്രഹം സ്വന്തമാക്കാനുളള എളുപ്പവഴികളിലൊന്നാണ് ദശാംശം നല്കുന്നത്. തിരുവചനം അതേക്കുറിച്ച്‌സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്.

    ദശാംശം മുഴുവന്‍കലവറയിലേക്ക് കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗ്ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്ന് നിങ്ങള്‍ പരീക്ഷിക്കുവിന്‍. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. (മലാക്കി 3:10)

    ദശാംശം നല്കാന്‍ പലര്‍ക്കും മടിയുള്ളകാലമാണ് ഇത്. എന്നാല്‍ ദശാംശം നല്കുന്നതുകൊണ്ട്‌ന മുക്കൊരു നഷ്ടവും ഉണ്ടാവുകയില്ല. ദശാംശം നല്കുക. സ്വര്‍ഗ്ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്‍ഷിക്കും. എന്നാല്‍ ആരെങ്കിലും ഇതേക്കുറിച്ച് സംശയിക്കുന്നുവെങ്കില്‍ അവര്‍ ഇക്കാര്യം പരീക്ഷിച്ചുനോക്കുവിന്‍ എന്നുകൂടി ദൈവം നമ്മെ വെല്ലുവിളിക്കുന്നുണ്ട്. ഈവെല്ലുവിളി നമുക്കേറ്റെടുക്കാം.

    ഇന്നുമുതല്‍ നമ്മുടെവരുമാനത്തിന്റെ പത്തുശതമാനം മറ്റുള്ളവര്‍ക്കായിനീക്കിവയ്ക്കാം. സുവിശേഷവേലയ്ക്ക്, ദരിദ്രരെ സഹായിക്കാന്‍ ഇങ്ങനെ പലപല കാര്യങ്ങള്‍ക്കായി ദശാംശം നീക്കിവയ്ക്കുക. ദൈവം സ്വര്‍ഗ്ഗം തുറന്ന് നമ്മെ അനുഗ്രഹിക്കുക തന്നെ ചെയ്യും.

    എന്താ പരീക്ഷിച്ചുനോക്കുവല്ലേ..?

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!