റോമില്‍ വിശുദ്ധ ഫിലിപ്പ് നേരിയുടെ കാലത്ത് ആരംഭിച്ച തീര്‍ത്ഥാടനമാണ് ഏഴു ദേവാലയതീര്‍ത്ഥാടനം. പെസഹാവ്യാഴാഴ്ച റോമിലെ ഏഴു ബസിലിക്കകളിലൂടെ നടത്തുന്ന തീര്‍ത്ഥാടനമാണ് ഇത്. ഗദ്‌സ്തമനിയില്‍ ഈശോ പീഡഅനുഭവിച്ച രാത്രിയാണല്ലോ പെസഹാ രാത്രി.
റോമിലാണ് ആരംഭിച്ചതെങ്കിലും ഇന്ന് ലാറ്റിന്‍ അമേരിക്ക, ഇറ്റലി, പോളണ്ട്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഏഴു ദേവാലയതീര്‍ത്ഥാടനമുണ്ട്, ഈശോയെ അറസ്റ്റ് ചെയ്തതുമുതല്‍ ദു:ഖവെള്ളിയാഴ്ച കുരിശില്‍ തൂങ്ങി മരിക്കുന്നതുവരെയുളള ഈശോയുടെ ജീവിതത്തിലെ ഏഴുസ്ഥലങ്ങളെ പ്രതിനിധാനംചെയ്തുകൊണ്ടാണ് ഈ തീര്‍ത്ഥാടനം.
ലൂക്കാ 22:39-46, യോഹ 18:19-22. മത്താ 26:63-65, യോഹ 18:35-37, ലൂക്കാ 23:8-9;11, മത്താ 27:22-26, മത്താ 27:27-31 എന്നീ തിരുവചനഭാഗങ്ങളാണ് ഈ തീര്‍ത്ഥാടനാവസരത്തില്‍ അനുസ്മരിക്കുന്നത്.