മാതാവിന്റെ ഏഴു വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും ഏറെ മനോഹരവും അനുഗ്രഹദായകവുമാണ്. തന്റെ വ്യാകുലങ്ങളെക്കുറിച്ചുള്ള ഭക്തി പ്രചരിപ്പിക്കുന്നവര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ പരിശുദ്ധ അമ്മ നേര്‍ന്നിട്ടുണ്ട്. വ്യാകുലങ്ങളോടുളള ഭക്തി പ്രചരിപ്പിക്കുന്നവരെ നിത്യസന്തോഷത്തിലേക്ക് ചേര്‍ക്കുമെന്നും അവരുടെ എല്ലാ പാപങ്ങളും മോചിക്കുമെന്നും മാതാവ് പറയുന്നു.
ഇതോടൊപ്പം ഭൗതികമായ നന്മകളും അമ്മ വാഗ്ദാനം ചെയ്യുന്നു, കുടുംബസമാധാനം,വേദനകളില്‍ ആശ്വാസം, ജോലികളില്‍ സഹകരണം തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്. മാതാവ് മാത്രമല്ല ഈശോയും മാതാവിന്റെ ഈ ഏഴു വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്ക് വാഗ്ദാനം നേര്‍ന്നിട്ടുണ്ട്.
ശിമയോന്റെ പ്രവചനം, ഈജിപ്തിലേക്കുള്ള പലായനം, ഈശോയെ കാണാതെ പോകുന്നത്, ഈശോ കുരിശു വഹിക്കുന്നത്, ക്രൂശുമരണം,ഈശോയെ കുരിശില്‍ നിന്ന് ഇറക്കിക്കിടത്തുന്നത്, ഈശോയെ സംസ്‌കരിക്കുന്നത് ഇവയാണ് മാതാവിന്റെ ഏഴു വ്യാകുലങ്ങള്‍.
നമുക്ക് ഈ വ്യാകുലങ്ങള്‍ ധ്യാനിക്കുകയും ഭക്തിപ്രചരിപ്പിക്കുകയും ചെയ്യാം.