Friday, October 4, 2024
spot_img
More

    ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ ഈശോയുടെ ജീവിതത്തില്‍ മാലാഖമാരുടെ പങ്കിനെക്കുറിച്ചറിയാമോ?

    മാലാഖമാരെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ ജീവിതവുമായി ബനധപ്പെട്ടും മറ്റുമുള്ള മാലാഖയുടെ ഇടപെടലിനെക്കുറിച്ചായിരിക്കും നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവരുന്നത്. എന്നാല്‍ ഈശോയുടെ ജീവിതത്തിലും മാലാഖമാരുടെ സാന്നിധ്യമുണ്ട്. ഈസ്റ്ററുമായി ബന്ധപ്പെട്ട ദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ വേളയില്‍ അതേക്കുറിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും.

    ലൂക്കായുടെ സുവിശേഷം 22:43 ലാണ് ഇത്തരത്തിലുള്ള ഒരു പരാമര്‍ശമുളളത്. ഈശോ പൂങ്കാവനത്തില്‍ മരണവേദന അനുഭവിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മാലാഖയുടെ കടന്നുവരവ്. അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് അതേക്കുറി്ച്ച് വചനം രേഖപ്പെടുത്തിയിരിക്കുന്നത്.

    ഈശോയുടെ ഉയിര്‍പ്പുമായി ബന്ധപ്പെട്ട ഭാഗം വിവരിക്കുന്ന മത്താ 28;1-7 ഭാഗങ്ങളിലും മാലാഖയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

    അതുപോലെ തന്നെ പല വിശുദ്ധരും മിസ്റ്റിക്കുകളും പറയുന്ന ഒരു കാര്യമുണ്ട്. ഈശോയെ കുരിശില്‍ മാലാഖമാര്‍ സഹായിച്ചിരുന്നുവെന്നതാണ് അത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!