Wednesday, October 9, 2024
spot_img
More

    അപകടങ്ങളില്‍ നിന്ന് രക്ഷപെടാനായി ചൊല്ലാവുന്ന പ്രാര്‍ത്ഥന

    അപകടങ്ങള്‍ നിത്യജീവിതത്തില്‍ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. ദീര്‍ഘദൂരയാത്രകള്‍ നടത്തുന്നതുകൊണ്ട് മാത്രമാണ് അപകടം സംഭവിക്കുന്നതെന്ന് കരുതാനാവില്ല. സ്വന്തം വീടോ ഓഫീസോ ജോലി സ്ഥലമോ എല്ലാം അപകട സാധ്യത നല്കുന്നവയാണ്. ഏതൊരു നിമിഷവും നമുക്ക് അപകടം പ്രതീക്ഷിക്കാം. അതില്ലാതെ പോകുന്നത് ദൈവത്തിന്‌റെ കാരുണ്യം..കൃപ. സംരക്ഷണം.. അത്രമാത്രമേ പറയാനുള്ളൂ.

    കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കണ്‍മുമ്പിലുള്ള അപകടങ്ങളില്‍ നിന്ന്. അപകടങ്ങളുടെ വലയില്‍പെടാനുള്ള സാധ്യതകളില്‍ നിന്നെല്ലാം പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. അതോടൊപ്പം നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടിയും. രണ്ടിനുവേണ്ടിയും ഉപയോഗിക്കാവുന്ന മനോഹരമായ ഒരു പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങള്‍ 31 ല്‍ ഉണ്ട്. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്.

    എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. അവിടുന്നാണ് എന്റെ അഭയസ്ഥാനം. അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. കര്‍ത്താവേ വിശ്വസ്തനായ ദൈവമേ അവിടുന്ന് എന്നെ രക്ഷിച്ചു. (സങ്കീ 31:4-5)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!