Monday, October 14, 2024
spot_img
More

    ഉത്ഥാനത്തിന്റെ വഴികള്‍- ഈ പ്രാര്‍ത്ഥന ചൊല്ലി അനുഗ്രഹം പ്രാപിക്കൂ

    കുരിശിന്റെ വഴി കത്തോലിക്കാസഭയിലെ പരമ്പരാഗതമായ പ്രാര്‍ത്ഥനകളില്‍ ഒന്നാണ്. ആ പ്രാര്‍ത്ഥനയെക്കുറിച്ച് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.എന്നാല്‍ പരക്കെ പ്രചാരത്തിലില്ലാത്ത ഒരു പ്രാര്‍ത്ഥനയാണ് ഉത്ഥാനത്തിന്റെ വഴി എന്ന പ്രാര്‍ത്ഥന. ഈശോയുടെ പുനരുതഥാനവുമായി ബന്ധപ്പെട്ട ധ്യാനത്തിലൂടെയാണ് ഈ പ്രാര്‍ത്ഥന കടന്നുപോകുന്നത്. 1988 മുതല്ക്കാണ് ഇത്തരത്തിലുളള പ്രാര്‍ത്ഥനയ്ക്ക് തുടക്കമായത്.

    കുരിശിന്റെ വഴിയിലെന്നതുപോലെ പതിനാല് സ്ഥലങ്ങളാണ് ഉത്ഥാനത്തിന്റെ വഴികള്‍ക്കും ഉള്ളത്.

    ഒന്നാം സ്ഥലം: ഈശോ മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു( മത്താ 28 5-6)

    രണ്ടാം സ്ഥലം: ശിഷ്യന്മാര്‍ ഈശോയുടെ ശൂന്യമായ കല്ലറ കാണുന്നു( യോഹ 20:8)

    മൂന്നാം സ്ഥലം: ഉത്ഥിതനായ യേശു മേരി മഗ്ദലനയ്ക്ക് പ്രത്യക്ഷപ്പെടുന്നു( യോഹ: 20:18)

    നാലാം സ്ഥലം: എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ക്ക് ഉത്ഥിനായ യേശു പ്രത്യക്ഷപ്പെടുന്നു( ലൂക്കാ 24:27)

    അഞ്ചാം സ്ഥലം: അപ്പം മുറിക്കുമ്പോള്‍ ഉത്ഥിതനായ ഈശോയെ തിരിച്ചറിയുന്നു( ലൂക്കാ 24:30-31)

    ആറാം സ്ഥലം: ഉത്ഥിതനായ യേശു ശിഷ്യസമൂഹത്തിന് പ്രത്യക്ഷപ്പെടുന്നു( ലൂക്കാ 24:38-40)

    ഏഴാം സ്ഥലം: ഉത്ഥിതനായ യേശു സമാധാനവും പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും നല്കുന്നു.( യോഹ 20 19-20.23)

    എട്ടാം സ്ഥലം: ഉത്ഥിതനായ ഈശോ തോമാശ്ലീഹയുടെ വിശ്വാസം ശക്തിപ്പെടുത്തുന്നു.( യോഹ 20:28-29)

    ഒമ്പതാം സ്ഥലം: തിബേരിയൂസ് തീരത്ത്് ശിഷ്യര്‍ക്കൊപ്പം ഉത്ഥിതന്‍ ഭക്ഷണം കഴിക്കുന്നു.( യോഹ 21:10-12)

    പത്താം സ്ഥലം: പത്രോസിന് തന്റെ ആടുകളെ മേയ്ക്കാനുള്ള അധികാരം ഏല്പിക്കുന്നു( യോഹ 21;15,)

    പതിനൊന്നാം സ്ഥലം: ശിഷ്യരെ ലോകത്തിലേക്ക് പറഞ്ഞയ്ക്കുന്നു( മത്താ 28:19-20)

    പന്ത്രണ്ടാംസ്ഥലം: ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു( മര്‍ക്കോ 16:19-20)

    പതിമൂന്നാം സ്ഥലം: സെഹിയോന്‍ മാളികയില്‍ പരിശുദ്ധ അമ്മയും ശ്ലീഹന്മാരും പരിശുദ്ധാത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു( അപ്പ 1: 13,14)

    പതിനാലാം സ്ഥലം: ഉത്ഥിതനായ യേശു പരിശുദ്ധാത്മാവിനെ അയ്ക്കുന്നു( അപ്പ.പ്രവ 2:2-4)

    ഈ സ്ഥലങ്ങള്‍ ധ്യാനിച്ചുകൊണ്ട് നമുക്ക് നമ്മുടെ നിയോഗങ്ങള്‍ സമര്‍പ്പിക്കുകയും അതുവഴിയായി അനുഗ്രഹം പ്രാപിക്കുകയും ചെയ്യാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!