പരിശുദ്ധ അമ്മയുടെ തിരുനാളുകളില്‍ സാധാരണയായി കണ്ടുവരുന്നതാണ് അമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രദക്ഷിണം നടത്തുന്നത്. ഇതിന് വിശുദ്ധഗ്രന്ഥാടിസ്ഥാനമുണ്ടോ?
പരിശുദ്ധ അമ്മയ്ക്ക് മംഗളവാര്‍ത്ത ലഭിച്ചതിന് ശേഷം അമ്മ ഒരു തീര്‍ത്ഥാടനം നടത്തിയിട്ടുണ്ടല്ലോ. അതായത് ഇളയമ്മയായ ഏലീ്ശ്വായുടെ അടുക്കലേക്ക്. ഇളയമ്മയെ പരിചരിക്കുന്നതിനായി പരിശുദ്ധ അമ്മ നടത്തിയ ഈ യാത്രയുടെ ഓര്‍മ്മയ്ക്കായിട്ടാണത്രെ അമ്മയുടെ രൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണങ്ങള്‍ നടക്കുന്നത്.
പരിശുദ്ധ അമ്മ നമ്മുടെ അടുക്കലേക്ക് വരുന്നത് സ്‌നേഹം കൊണ്ടാണ്.സ്‌നേഹത്തോടെയാണ്. അതുകൊണ്ട് അമ്മയ്ക്ക് ഈ സ്‌നേഹം തിരികെ കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്.