നൈജീരിയ: കഴിഞ്ഞ വര്‍ഷം നൈജീരിയായില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 5,000. മൂവായിരത്തിലധികം ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകലിനും ഇരകളായിട്ടുണ്ട്. ഇതിനെക്കാള്‍ ഞെട്ടലുളവാക്കുന്ന മറ്റൊരു റിപ്പോര്‍ട്ടുമുണ്ട്. ഈ വര്‍ഷത്തിലെ ആദ്യ മൂന്നു മാസത്തിനിടയില്‍ ആയിരത്തിലധികം ക്രൈസ്തവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് റൂള്‍ ഓഫ് ലോ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെന്യു,കാഡുന, നീഗര്‍, ബോര്‍ണോ, യോബെ,കെബി തുടങ്ങിയ സ്‌റ്റേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ ക്രൈസ്തവാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അക്രമം നടന്നത് ബെന്യൂ സ്റ്റേറ്റിലാണ്,
ആയിരത്തോളം കൊലപാതകങ്ങളില്‍ 380 ഉം ഇവിടെയാണ് സംഭവിച്ചത്. ജിഹാദിസ്റ്റ് ഫുലാനി ഹെര്‍ഡ്‌സ്‌മെന്‍, ബോക്കോ ഹാരം, ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് തുടങ്ങിയ ഭീകരസംഘടനകളാണ് ഈ ആക്രമണങ്ങള്‍ മുഴുവന്‍ അഴിച്ചുവിട്ടിരിക്കുന്നത്.