നിക്കരാഗ്വ: പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സേച്ഛാധിപത്യഭരണകൂടം വൃദ്ധസദനത്തില്‍ സേവനം ചെയ്തുവരികയായിരുന്ന മൂന്ന് കന്യാസ്ത്രീകളെ രാജ്യത്തിന് വെളിയിലാക്കി. കോസ്റ്റാ റിക്കയില്‍ നിന്നുള്ള സഹോദരി കന്യാസ്ത്രീകളായ ഇസബെല്‍, സിസിലിയ, ഗ്വാട്ടമാല സ്വദേശിനി തെരേസ എന്നിവരെയാണ് രാജ്യത്തിന് വെളിയിലാക്കിയിരിക്കുന്നത്. 72 മണിക്കൂര്‍ സമയമാണ് ഇവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ നല്കിയിരുന്നത്.
കത്തോലിക്കാസഭയ്‌ക്കെതിരെ നിരന്തരം അക്രമം അഴിച്ചുവിടുകയാണ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ ഭരണകൂടം. ബിഷപ്പിനെയും വൈദികരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുക ഉള്‍പ്പെടെയുള്ള കിരാതപ്രവൃത്തികളാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്.