Monday, February 10, 2025
spot_img
More

    സാത്താനെക്കുറിച്ച് വിശുദ്ധ ബൈബിള്‍ പറയുന്ന കാര്യങ്ങള്‍ അറിയാമോ?

    ഇത് സാത്താന്‍ നമ്മെ കബളിപ്പിക്കാതിരിക്കേണ്ടതിനാണ്.അവന്റെ തന്ത്രങ്ങളെപ്പറ്റി നമ്മള്‍ അജ്ഞരല്ലല്ലോ( 2 കോറി 2:11)

    നമ്മെ കബളിപ്പിക്കുന്നവനാണ് സാത്താന്‍. നമ്മെ വഴിതെറ്റിക്കാന്‍ വേണ്ടി അവന്‍ പല തന്ത്രങ്ങളും പ്രയോഗിക്കുകയും ചെയ്യും. ബൈബിളില്‍ ഉടനീളം നാം മനസ്സിലാക്കുന്ന കാര്യമാണ് അത്.

    എന്തെന്നാല്‍ നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.( വെളിപാട് 12:10)

    ഇവിടെ സാത്താന്റെ മറ്റൊരു മുഖമാണ് വ്യക്തമാകുന്നത്. അതായത് അവന്‍ ദൈവദൂതരെ ദുഷിച്ചുസംസാരിക്കുന്നവനും അവര്‍ക്കെതിരെ ദൂഷണം പറയുന്നവനുമാണ്.

    സാത്താന്‍ ഭൂമിയിലാകെ ചുറ്റിസഞ്ചരിക്കുന്നവനാണെന്ന സൂചനയാണ് ജോബ് 1:7 ല്‍ നിന്ന് ലഭിക്കുന്നത്.

    യേശു സാത്താനെ വിളിക്കുന്നത് നുണയനും നുണകളുടെ പിതാവ് എന്നുമാണ്. ലോകം ഭരിക്കുന്നത് അവനാണെന്ന സൂചന യോഹ 12:31 നല്കുന്നുണ്ട്.

    ബൈബിളിലെ ഈ സുചനകള്‍ മനസ്സിലാക്കി വിവേകത്തോടെ ജീവിക്കുക.സാത്താന്റെ കെണികളില്‍ നിന്ന് അകന്നുജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!