Sunday, October 13, 2024
spot_img
More

    നിങ്ങള്‍ ദാരിദ്ര്യത്തിലായിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

    സമ്പത്ത് എല്ലാവരുടെയും ആഗ്രഹമാണ്. ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകിട്ടാന്‍ അതാവശ്യമാണ് എന്നതാണ് സമ്പത്തിനോടുള്ള നമ്മുടെ ആഗ്രഹങ്ങളുടെ അടിസ്ഥാനം.

    ഇക്കാര്യത്തില്‍ ആത്മീയനെന്നോ ലൗകികനെന്നോ വ്യത്യാസമില്ല. പക്ഷേ എന്നിട്ടും നമ്മളില്‍ ചിലര്‍മാത്രമേ സമ്പന്നരായിട്ടുള്ളൂ.( സമ്പത്ത് ഏതുരീതിയിലും ഉണ്ടാക്കുന്നവരുണ്ട്.എന്നാല്‍ ന്യായമായ മാര്‍ഗത്തിലൂടെയുള്ള സ്വത്തുസമ്പാദനം ചിലര്‍ക്ക് മാത്രമേ പറഞ്ഞിട്ടുള്ളൂ. അത്തരം സമ്പാദ്യങ്ങളെയാണ് ദൈവം ആശീര്‍വദിക്കുന്നതും)

    എന്തുകൊണ്ടായിരിക്കാം അത്. നമ്മള്‍ നമ്മുടെ സാധ്യതകളെ വിനിയോഗിക്കുന്നില്ല, കഴിവുകളെ പ്രയോജനപ്പെടുത്തുന്നില്ല. അദ്ധ്വാനിക്കുന്നില്ല, കഷ്ടപ്പെടുന്നില്ല. അലസതയുടെ പുതപ്പില്‍ നാം ചുരുണ്ടുകൂടുന്നു. സ്ഥിരോത്സാഹിക്ക് മാത്രമേ സമ്പത്തുണ്ടാകുന്നുള്ളൂ.

    സുഭാഷിതങ്ങള്‍ 10:4 നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അതാണ്.
    അലസമായ കരം ദാരിദ്ര്യം വരുത്തിവയ്ക്കുന്നു.സ്ഥിരോത്സാഹിയുടെ കൈ സമ്പത്ത് നേടുന്നു.
    വചനം തുടര്‍ന്ന് ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു.

    വേനല്‍ക്കാലത്ത് കൊയ്‌തെടുക്കുന്ന മകന്‍ മുന്‍കരുതലുളളവനാണ്.; കൊയ്ത്തുകാലത്ത് ഉറങ്ങുന്ന മകന്‍ അപമാനം വരുത്തിവയ്ക്കുന്നു.

    നമുക്ക് അദ്ധ്വാനിക്കാം. സ്വന്തം കഴിവുകളെ വിനിയോഗിക്കാം. മാന്യമായി സമ്പത്ത് സ്വരൂപിക്കാം. അലസതയില്‍ നിന്നു മുക്തമാകുമ്പോള്‍ തന്നെ നമുക്ക് സമൃദ്ധിയുണ്ടാകും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!