ദിവ്യകാരുണ്യം പരിപൂര്‍ണ്ണബലിയാണ്. അതില്‍ ദൈവത്തിന്റെ എല്ലാ ഭാവങ്ങളും ഉണ്ട്. അവിടുത്തെ ജ്ഞാനം,സര്‍വ്വശക്തി, കാരുണ്യം എല്ലാം. ദിവ്യകാരുണ്യം അതിന്റെ ഫലങ്ങളില്‍ ഏറ്റവും ഗുണകരമാണ്. ദൈവമനുഷ്യന്റെ മുറിവുകളില്‍ നിന്നും അവിടുത്തെ രക്തം നിറഞ്ഞ കാസയില്‍ നിന്നും പുണ്യമല്ലാതെ മറ്റെന്താണ് പുറപ്പെടുക? അത് ദൈവത്തിന്റെ മഹത്വത്തിന്റെയും പരമാധികാരത്തിന്റെയും പ്രകടനമാണ്. ദൈവവചനമായി സ്വയം ശൂന്യനായിത്തീര്‍ന്ന പുത്രന്‍ തന്റെ പിതാവിനെ മഹത്വപ്പെടുത്തുന്നതിനായി അവിടുത്തേക്ക് അര്‍പ്പിച്ച സമ്പൂര്‍ണ്ണബലിയാണത്.
ദിവ്യകാരുണ്യം ഒരു ബലിക്ക് ആവശ്യമായ എല്ലാ നിബന്ധനകളും പാലിക്കുന്നു. ഒന്നാമതായി അവിടെ ഒരു പ്രധാന പുരോഹിതന്‍ യേശുക്രിസ്തുവുണ്ട്. രണ്ടാമത്തേത് ഇതിനായിപ്രത്യേകം തിരഞ്ഞെടുത്തു പ്രതിഷ്ഠിക്കപ്പെട്ട ഒരു പുരോഹിതനും ഉണ്ട്. ഒരു ബലിവസ്തു അവിടെ അര്‍പ്പിക്കപ്പെടുന്നു. അത്യുന്നതനായ ദൈവത്തിന് അപ്പത്തിന്റെയും വീഞ്ഞിന്‌റെയും രൂപത്തില്‍ യേശുക്രിസ്തുവിനെതന്നെയാണ് ബലിയര്‍പ്പിക്കുന്നതും. സത്യത്തില്‍ മനുഷ്യനായയേശുവിനും ദൈവമായ യേശുവിനും ഇത് തുല്യതയോടെ അര്‍പ്പിക്കപ്പെടുന്നു.((യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും)