Thursday, December 5, 2024
spot_img
More

    സൗഖ്യവും വിടുതലും നല്കുന്ന വചനത്തെക്കുറിച്ച് ഫാ.മാത്യു വയലാമണ്ണില്‍

    വചനം നിങ്ങളുടെ ജീവിതത്തിലേക്ക് അയ്്ക്കുന്നത് ദൈവമാണ്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ വചനം നിങ്ങളുടെ വീടുകളിലേക്കും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുക്കലേക്കും അയ്ക്കും. നമുക്ക് ചെയ്യാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. നമ്മളെ സ്പര്‍ശിച്ച ദൈവവചനം മറ്റുള്ളവര്‍ക്ക് കൈമാറുക.

    അത് നമുക്ക് തന്നെ അനുഗ്രഹപ്രദമായി മാറും.കാരണം നാം കൈമാറുന്നത് ലോകത്തിന്റെ കാര്യമല്ല. ദൈവത്തിന്റെകാര്യമാണ്. ദൈവത്തിന് വേണ്ടി നിലകൊള്ളുന്നതിന്റെ ഭാഗമാണ്. ദൈവവചനത്തിലൂടെ ദൈവം നമ്മെ തൊടുന്നു.

    അങ്ങനെ നാം അയച്ചുകൊടുക്കുന്ന വചനത്തിലൂടെ ആരെയെങ്കിലും ദൈവം സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ അതിന്റെ അനുഗ്രഹം നമുക്കും ലഭിക്കും. ദൈവം നമ്മെയോര്‍ത്ത്‌സന്തോഷിക്കും. വചനം എത്ര പേര്‍ക്ക് നല്കുന്നുവോ അതനുസരിച്ച് സ്വര്‍ഗ്ഗം സന്തോഷിക്കും. വചനം ഓരോരുത്തരുടെയും കുടുംബത്തിന് അത്ഭുതത്തിനും അനുഗ്രഹത്തിനും കാരണമാകും.

    ഉല്പത്തി 13: 14 ല്‍ കര്‍ത്താവ് അബ്രഹാമിനോട് പറയുന്നത് ഇതാണ് നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക. നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റൈ സന്തതിപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും.

    പലവിധത്തിലുള്ള നഷ്ടങ്ങളെയോര്‍ത്ത് തലകുമ്പിട്ടിരിക്കുന്നവരായിരിക്കും നമ്മള്‍. അബ്രഹവും ചിലപ്പോള്‍ തല കുമ്പിട്ടിരിക്കുകയായിരുന്നിരിക്കാം. കാരണം ഇതിന് മുമ്പുള്ള ഭാഗങ്ങളില്‍ ലോത്തുമായി സ്വത്ത് വീതം വയ്ക്കുന്ന അബ്രാഹത്തെ നാം കാണുന്നുണ്ട്.

    വലതുഭാഗമാണ് നിനക്ക് വേണ്ടതെങ്കില്‍ ഞാന്‍ ഇടത്തേക്കും ഇടതുഭാഗമാണ് നിനക്ക് വേണ്ടതെങ്കില്‍ ഞാന്‍ വലത്തേക്കും പോകാം എന്നാണ് അബ്രഹാം ലോത്തിനോട് പറയുന്നത്. കര്‍ത്താവിന്റെ തോട്ടം പോലെയുംസോവാറിന നേരെയുള്ള ഈ ജിപ്തിലെ മണണുപോലെയുമുള്ള സ്ഥലമാണ് ലോത്ത് തിരഞ്ഞെടുത്തത്.

    സ്വത്തിന്റെ പേരില്‍ കലഹിക്കാത്ത അബ്രഹാത്തെയാണ് ഇവിടെ നാം കാണുന്നത്. എന്നാല്‍, നല്ലഭാഗം മുഴുവന്‍ നഷ്ടപ്പെട്ടുപോയതില്‍ അബ്രഹാമിന് മാനുഷികമായി വേദന തോന്നിയിട്ടുണ്ടാവാം. അതുകൊണ്ടാവാം കര്‍ത്താവ് അബ്രഹാമിനോട് പറയുന്നത് തലയുയര്‍ത്തി നോക്കുവിന്‍ എന്ന്.

    ദൈവം കൂടെയുണ്ടെങ്കില്‍ നമുക്കെല്ലാമായി. എന്നേക്കുമായിഞാന്‍ നിനക്ക് സമൃദ്ധിതരുമെന്നാണ് ദൈവം പറയുന്നത്. ഇതാണ് ദൈവം അനുഗ്രഹിക്കുമ്പോള്‍ സംഭവിക്കുന്നത്. പക്ഷേ ലോത്തിന് ഇക്കാര്യം മനസ്സിലായില്ല. ഇന്നും നാം അബ്രാഹമിനെ സ്മരിക്കുന്നു. അബ്രഹാമിന്റെ ജീവിതത്തില്‍ എന്തെങ്കിലും നഷ്ടം വന്നതായി നാം വായിക്കുന്നുമില്ല. അതുകൊണ്ട് നിരാശപ്പെട്ടോ ദു:ഖിതരായോ ആരും കഴിയരുത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!