Thursday, September 18, 2025
spot_img
More

    കൈയില്‍ ജപമാല മാത്രം; കാല്‍നടയായി പോളണ്ടില്‍ നിന്ന് ഫാത്തിമായിലേക്ക് ഒരു തീര്‍ത്ഥയാത്ര

    221 ദിവസങ്ങള്‍, 3500 മൈലുകള്‍, 10 രാജ്യങ്ങള്‍.. പോളണ്ടില്‍ നിന്ന് ഫാത്തിമാ വരെ കാല്‍നടയായി യാത്ര ചെയ്‌തെത്തിയ യാക്കൂബ് കാര്‍ലോവിസ് എന്ന 23 കാരന്റെ സഞ്ചാരപഥങ്ങളെക്കുറിച്ചുള്ള ചെറിയൊരു ആമുഖമാണ് ഇത്. ഇങ്ങനെയൊരു യാത്രയ്ക്ക് ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒന്നുമാത്രമായിരുന്നു. മാതാവിനോടുള്ള സ്‌നേഹം. ജപമാല കൈയില്‍ പിടിച്ചുകൊണ്ടായിരുന്നു ഈ നീണ്ടയാത്ര.

    അതല്ലാതെ മറ്റൊന്നും കയ്യില്‍ കരുതിയിരുന്നുമില്ല. പ്രത്യേകിച്ച് പണം. മാത്രവുമല്ല ഭക്ഷണമോ വസ്ത്രമോ കരുതിയിരുന്നുമില്ല, വിശുദ്ധ ജോണ്‍ ബോസ്‌ക്കോയുടെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ചാണ് യാത്ര ആരംഭിച്ചത്. യാത്രയ്ക്ക് കാരണമായത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും. കൈയിലുള്ള ജപമാലയിലായിരുന്നു മുഴുവന്‍ ആശ്രയവും.

    താന്‍ ദൈവത്തിന്റെ സംരക്ഷണയിലാണെന്ന് ഉറച്ചുവിശ്വസിച്ചു എവിടെയുറങ്ങും എ്ന്തു കഴിക്കും എന്നൊന്നും ആകുലതകള്‍ അനുഭവിച്ചതേയില്ല.

    2022 ജൂലൈ 17 നാണ് കാല്‍നടയാത്ര ആരംഭിച്ചത് under the care of god എന്ന ഫേസ്ബുക്ക് പേജ് വഴി തന്റെയാത്രയുടെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവച്ചിരുന്നു.അതുകൊണ്ട് വിശേഷങ്ങളെല്ലാം എല്ലാവരും അറിയുന്നുണ്ടായിരുന്നു. ആളുകളുടെ നന്മ മനസ്സിലാക്കാന്‍ ഈ യാത്ര തന്നെ സഹായിച്ചുവെന്നാണ് യാക്കൂബ് പറയുന്നത്. സാധിക്കുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും പങ്കെടുക്കാറുമുണ്ടായിരുന്നു ജപമാലയെ ഈ ലോകത്തിലെ ഏറ്റവും ശക്തിയുളള ആയുധമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

    നന്മ നിറഞ്ഞ മറിയമേ ചൊല്ലിയായിരുന്നു യാത്ര മുഴുവന്‍. പോളണ്ടില്‍ നിന്ന് ആരംഭിച്ച ഈ യാത്ര ഫെബ്രുവരി 26 നാണ് ഫാത്തിമയിലെത്തിയത്, കൂടുതല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!