വാഷിംങ്ടണ്‍: കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിലും ഭേദം ജയിലില്‍ പോകുന്നതാണെന്ന് സ്‌പൊക്കാനെ ബിഷപ് തോമസ് എ ഡാലി. കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന ഒരു സാഹചര്യം വന്നാല്‍ അതിന് പകരം ജയിലില്‍ പോകാന്‍ വൈദികര്‍ക്ക് സാഹചര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുമ്പസാരത്തിനുള്ള നിയമപരമായ പരിരക്ഷ അവസാനിപ്പിക്കുന്നതിന് വേണ്ടി നിയമം കൊണ്ടുവരാന്‍ വാഷിങ്ടണ്‍ സ്റ്റേറ്റ് ഡിബേറ്റ് നടത്തുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ ഈ വാക്കുകള്‍.
തന്റെ രൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമായി എഴുതിയ കത്തില്‍ കുമ്പസാരരഹസ്യം കാത്തൂസൂക്ഷിക്കപ്പെടുമെന്ന ഉറപ്പും അദ്ദേഹം നല്കി.