സെന്റ് ജോര്‍ജിന്റെ തിരുനാള്‍ ദിനങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. വ്യാളിയുടെ കൈകൡ നിന്ന് രാജകുമാരിയെ രക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് സെന്റ് ജോര്‍ജിന്റെ കഥ നാം എല്ലാവരും ഓര്‍മ്മിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് സെന്റ് ജോര്‍ജ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നത്? ഈയൊരു കാരണം കൊണ്ടു മാത്രമാണോ.. ഒരിക്കലുമല്ല.
വിശുദ്ധ ഗീവര്‍ഗീസ് ഒരു രക്തസാക്ഷിയായിരുന്നു. നാലാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. റോമന്‍ പട്ടാളക്കാരനായിരുന്നു, എന്നാല്‍ അന്ന് ക്രിസ്തുമതം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നില്ല.പക്ഷേ തന്റെ ക്രിസ്തീയ വിശ്വാസം ഗീവര്‍ഗീസ് മുറുകെ പിടിച്ചു. റോമന്‍ പട്ടാളക്കാരനായിരിക്കെ ക്രിസ്തുമതത്തില്‍ നിലനിന്നുപോരുക എന്നത് സാധ്യമായിരുന്നില്ല.ക്രിസ്തുവിശ്വാസം തള്ളിപ്പറയാന്‍ പല സമ്മര്‍ദ്ദങ്ങളും ഗീവര്‍ഗീസിന് നേരിടേണ്ടിവന്നു.
എന്നാല്‍ അതിനെയെല്ലാം അദ്ദേഹം വിശ്വാസത്താല്‍ അതിജീവിച്ചു. ഒരു കാരണവശാലും ഗീവര്‍ഗീസിനെ വിശ്വാസത്തില്‍ നിന്ന് വ്യതിചലിപ്പിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ഭരണാധികാരി അദ്ദേഹത്തെ ശിരച്ഛേദം ചെയ്യുകയായിരുന്നു.ഇങ്ങനെ വിശ്വാസത്തിന്റെ പേരില്‍ ജീവത്യാഗം ചെയ്തതുകൊണ്ടാണ് ഗീവര്‍ഗീസ് വിശുദ്ധരുടെ പട്ടികയില്‍ ഇടം പിടിച്ചത്.
വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ..