കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്ന കാര്‍മ്മികര്‍ മാത്രമായിട്ടാണ് വൈദികരെ നാം കാണുന്നത്. എന്നാല്‍ അവര്‍ വെറും പരികര്‍മ്മികള്‍ മാത്രമല്ല. എത്രയോ മഹോന്നതമായ സ്ഥാനമാണ് അവര്‍ക്കുള്ളതെന്നോ.. എന്തൊക്കെയാണ് അവരുടെ പ്രത്യേകതകള്‍?
മാലാഖമാര്‍ക്ക് നല്കിയിട്ടില്ലാത്ത സ്വര്‍ഗ്ഗീയ അന്തസും മഹാരഹസ്യവുമാണ് പുരോഹിതര്‍ക്ക് നല്കിയിരിക്കുന്നത്.
വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്റെ വാക്കുകള്‍ ഇപ്രകാരമാണ്. കര്‍ത്താവിന്റെ പുരോഹിതരേ, മറ്റ് മനുഷ്യരുടെ എല്ലാവിധ മാഹാത്മ്യങ്ങളും നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മഹത്വവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ലാതായിത്തീരുന്നു.നിങ്ങള്‍ മനുഷ്യര്‍ക്കിടയിലാണ് പൗരോഹിത്യം നിര്‍വഹിക്കുന്നതെന്നത് സത്യം തന്നെ.
എന്നാലത് സ്വര്‍ഗ്ഗീയ അധികാരശ്രേണിയിലുള്ളതാണ്. പരിശുദ്ധാത്മാവാണ് നി്ങ്ങള്‍ പരികര്‍മ്മം ചെയ്യുന്ന രഹസ്യങ്ങളുടെ പ്രണേതാവ്. നിങ്ങള്‍ ഏലിയാ പ്രവാചകനെക്കാള്‍ ഉന്നതരാണ് നിങ്ങളുടെ കൈകളില്‍ അഗ്നിയല്ല, വിശ്വാസികളിലേക്ക് കൃപകള്‍ ചൊരിയുന്ന പരിശുദ്ധാത്മാവായ ദൈവമാണ് വസിക്കുന്നത്.
വൈദികര്‍ തങ്ങളുടെ മഹത്വം തിരിച്ചറിയട്ടെ. വൈദികരോടുള്ള നമ്മുടെ മനോഭാവത്തിലും കൂടുതല്‍ ആദരം കലരട്ടെ.