പലപല രോഗങ്ങള്‍ക്ക് അടിമകളാണ് നമ്മളും നമ്മുടെ പ്രിയപ്പെട്ടവരും. ചികിത്സകള്‍ നടക്കുന്നുണ്ടെങ്കിലും അതിന് ഫലം കിട്ടണമെങ്കില്‍ ദൈവാനുഗ്രഹവും വിശ്വാസവും അത്യാവശ്യമാണ്. ചികിത്സകള്‍ ഫലദായകമാകാന്‍ നമുക്ക് ദൈവത്തോട് വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കാം:
അവിടുന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി. വിനാശത്തില്‍ നിന്ന് വിടുവിച്ചു.( സങ്കീ 107:20)
അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു( മത്താ 8:17)
ഞാന്‍ നിനക്ക് വീണ്ടും ആരോഗ്യം നല്കും. നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും.കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞുനോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ( ജെറ 30:17)
വിശ്വാസത്തോടെയുളള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും, കര്‍ത്താവ് അവനെ എഴുന്നേല്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവന് മാപ്പ് നല്കും.( യാക്കോ 5:15)
കര്‍ത്താവേ മരുന്നോ ലേപനൗഷധമോഅല്ല എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്( ജ്ഞാനം 16:12)