കൊച്ചി: രാജ്യത്തെല്ലായിടത്തും എല്ലാവര്‍ക്കും ഒരുപോലെ സംരക്ഷണം നല്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രൈസ്തവര്‍ക്കെതിരെ ഉത്തരേന്ത്യയില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും മാര്‍ ആലഞ്ചേരി അറിയിച്ചു.
എല്ലാ വിഷയങ്ങളോടും പ്രധാനമന്ത്രി തുറന്ന സമീപനത്തോടെയാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.