ആദ്യകുര്‍ബാന സ്വീകരണത്തിന്റെ സമയമാണല്ലോ ഇത്. ഈ വേളയില്‍ നാം കണ്ടുവരുന്ന ഒരു പതിവുണ്ട്.പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്ന പെണ്‍കുട്ടികള്‍ വെള്ളവസ്ത്രത്തിനൊപ്പം ശിരോവസ്ത്രവും ധരിച്ചിരിക്കും. അതായത് വെള്ള നെറ്റ് അഥവാ വൈറ്റ് വെയില്‍. എന്തുകൊണ്ടാണ് ഇത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
ഏറ്റവും ചുരുക്കത്തിലുള്ള മറുപടി ഇതാണ്. കാനോന്‍ നിയമത്തിലെ 1917 കോഡ് അനുസരിച്ചാണ് ഇത്. എല്ലാ സ്ത്രീകളുംവിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ശിരസ് മൂടിയിരിക്കണം എന്ന് ഇതില്‍ നിഷ്‌ക്കര്‍ഷിക്കുന്നു.
സ്ത്രീകള്‍ പ്രത്യേകമായി മാന്യമായിശിരസ് മൂടിയിരിക്കണം… പ്രത്യേകിച്ച് അവര്‍ കര്‍ത്താവിന്റെ അള്‍ത്താരയെ സമീപിക്കുമ്പോള്‍.. കാനോന്‍ 1261 പറയുന്നു
ശിരസ് മൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്റെ ശിരസിനെ അവമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിന് തുല്യമാണത്. സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൗരം ചെയ്യുന്നതും അവള്‍ക്ക് ലജ്ജാകരമെങ്കില്‍ ശിരോവസ്ത്രം ധരിക്കട്ടെ.(1 കോറി 11;5-6)
ഈ തിരുവചനത്തിന്റെ അടിസ്ഥാനത്തിലാണ് സഭയില്‍ ഇങ്ങനെയൊരു പാരമ്പര്യം രൂപപ്പെട്ടിരിക്കുന്നത്. സുചരിതയെയും വേശ്യയെയും കൃത്യമായി അടയാളപ്പെടുത്താനാണ് സ്ത്രീകള്‍ ദേവാലയത്തില്‍ ശിരസ് മൂടുന്നതെന്ന് ചില പാരമ്പര്യങ്ങള്‍ പറയുന്നു..